യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമാകുന്നത് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളെയും മുൻകാല സംഭവങ്ങളെയും പരാമർശിച്ച് കടുത്ത മുന്നറിയിപ്പും വിമർശനവുമാണ് അവർ ഉന്നയിക്കുന്നത്.വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് ചിന്താ ജെറോം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, യൂത്ത് കോൺഗ്രസിന്റെ മുൻഗാമിയെ വിവിധ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത ഫേസ്ബുക്കിൽ കുറിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം
