w 412h 232croprect 0x0x1280x720imgid 01m0swkz1ttgjsje3v3h9fvqagimgname cjp news 1787575270458

ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) തീരുമാനിച്ചു. സെപ്തംബർ അഞ്ചിന് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നാണ് സി ജെ പിയുടെ പ്രഖ്യാപനം. സമാധാനപരമായിരിക്കും മാർച്ചെന്നും നേതാക്കൾ വ്യക്തമാക്കി. ജൂലൈ 25 ന് യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ സർക്കാരും കേന്ദ്ര ഭരണസഖ്യവും പരാജയപ്പെട്ടുവെന്ന് ഇന്ന് ചേർന്ന സി ജെ പി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് പകരം സർക്കാർ സമയം നീട്ടിക്കൊണ്ടുപോകാനും നിയമപരമായ സാങ്കേതികത്വങ്ങൾക്ക് പിന്നിൽ ഒളിക്കാനുമാണ് ശ്രമിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *