കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് കെ.സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുകയാണ്. സതീശൻ സർക്കാർ പിണറായി സർക്കാറിന്റെ കാർബൺ കോപ്പിയാണ്. ബിജെപി പ്രസിഡണ്ടുമാർക്കെല്ലാം വ്യത്യസ്തമായ ശൈലിയായിരിക്കും. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ്. തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ല. ഫണ്ടിൽ എന്താണ് നടന്നതെന്ന് ആധികാരികമായി പറയാൻ കഴിയുക പ്രസിഡണ്ടിനാണ്. പാർട്ടി പ്രോസസ് തീർന്നാൽ പ്രസിഡണ്ട് തന്നെ എല്ലാം വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് കെ.സുരേന്ദ്രൻ
