Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി

കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ  സസ്‌പെന്‍ഡ് ചെയ്തതിനു കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് ബിജെപി പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരായ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ചോദ്യങ്ങള്‍ തയാറാക്കിയത് കോണ്‍ഗ്രസ് സംഘടന അംഗമായ അധ്യാപിക ഉള്‍പ്പെടെ ഉള്ളവരാണെന്നും അധ്യാപകനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും

യുജിസി നെറ്റ് ജൂണ്‍ 2026 ൽ നടത്തിയ പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. സിഎസ്‌ഐആര്‍-നെറ്റ്, ഐസിഎആര്‍ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണല്‍ ഉത്തരസൂചിക പോലും പുറത്തുവിടാന്‍ എന്‍ടിഎ തയാറായില്ലെന്ന് വിമര്‍ശനം ഉയർന്നിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവ്

കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷനിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ സമാന പദ്ധതിയെ  അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ അവസരത്തിന്റെ കുറവാണ് വ്യക്തമായത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സൃഷ്ടിക്കപ്പെട്ട 15.33 കോടി തൊഴിൽ ദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജൂലൈയിൽ അത് 7.67 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട്  മുൻ ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയായ ടിഡിപിഎല്ലിനെ ജെപിഎസ്‌സി 14-ാമത് സിവിൽ സർവീസ് പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഖ്യാംഗതി നേരിടേണ്ടിവന്നിരുന്നു. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖ്യാംഗതി ജൂലൈ 22-ന് ജെ.പി.എസ്.സി. ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും

എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും. ജാമ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട്‌ നൽകുമെന്ന് റൂറൽ എസ് പി പറഞ്ഞു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ് പി വ്യക്തമാക്കി. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ ഈയാഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് നൽകുമെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാർഥി പ്രതിഷേധ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ

വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. വെറുമൊരു പ്രസ്താവനയിലൊതുക്കാതെ വിശദമായ ചർച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ സഭയിലെത്തി വിഷയത്തിൽ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി സഭാ നടപടികൾ തടസ്സപ്പെട്ടതിന് ആര് സമാധാനം പറയുമെന്ന് ചോദിച്ച മന്ത്രി, മറുപടിയാണ് വേണ്ടതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാൽ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സഭ നടപടികളോട് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 10, തിങ്കള്‍

  അയോധ്യയിലെ സംഭാവനക്കൊള്ളയില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്അഞ്ഞൂറോളം സന്ന്യാസിമാരും  മതനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ ഇന്ന്മാര്‍ച്ച് നടത്തും. കമ്പ്യൂട്ടര്‍ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരിമറിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന നിവേദനംപ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനാണ് സന്ന്യാസിമാരുടെ തീരുമാനം. പത്തനംതിട്ടയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധം ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പിലെ സംഘടനകള്‍. കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും, ഇന്നു മുതല്‍ പെറ്റി പിരിക്കില്ലെന്നും, എഎംവിഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പിലെ […]

Posted inബിസിനസ്സ്

നിഫ്റ്റി 50 ല്‍ നിന്ന് വിപ്രോ ലിമിറ്റഡ് പുറത്തായേക്കും

2026 സെപ്റ്റംബറില്‍ അരങ്ങേറുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ അടിസ്ഥാന ഓഹരി സൂചികയുടെ അര്‍ധവാര്‍ഷിക പുനഃസംഘടനയില്‍ രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡ് നിഫ്റ്റി 50 ല്‍ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് വിപ്രോ ഓഹരികള്‍, എന്‍.എസ്.ഇയുടെ ബെഞ്ച്മാര്‍ക്ക് സൂചികയില്‍ നിന്ന് പുറത്താകുന്നത്. നിഫ്റ്റി സൂചികയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ വിദേശ പാസീവ് ഫണ്ടുകളില്‍ നിന്നും ഏകദേശം 24.6 കോടി ഡോളര്‍ (ഏകദേശം 2,300 കോടി രൂപ) മൂല്യം വരുന്ന നിക്ഷേപം […]

Posted inടെക്നോളജി

ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങള്‍ ഇനി കൊച്ചിയിലും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങള്‍ ഇനി കൊച്ചിയിലും നിര്‍മിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിര്‍മാണ സ്ഥാപനമായ എസ്എഫ്ഒ ടെക്‌നോളജീസും പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്മാര്‍ട്ട് ഐഒപിഎസും തമ്മിലാണ് ഇതിനായി ധാരണയായത്. സ്മാര്‍ട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് കൊച്ചിയിലെ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുക. സാധാരണ ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശൈലിയില്‍ നിന്ന് മാറി സങ്കീര്‍ണമായ […]