Posted inടെക്നോളജി

ഓപ്പണ്‍ എഐ രണ്ടു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് പ്രവചനം

ഓപ്പണ്‍ എഐ രണ്ടു വര്‍ഷത്തിനപ്പുറം മുന്നോട്ടു പോകില്ലെന്ന് പ്രവചനം. ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് എഞ്ചിനീയര്‍ എഡ് സിട്രോണ്‍ 2024-ല്‍ തന്നെ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിച്ചിരുന്നു. അടുത്തിടെ ട്വിറ്ററില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ വിഷയത്തിലുള്ള ചര്‍ച്ച വീണ്ടും സജീവമായത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് എഡ് സിട്രോണ്‍ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിക്കുന്നത്. മൈക്രോസോഫ്റ്റുമായുള്ള ബന്ധം വിജയകരമാക്കുക, കൂടുതല്‍ പണം കണ്ടെത്തുക, എഐയുടെ ചെലവ് കുറയ്ക്കാന്‍ കഴിയുക, എഐ മോഡലുകള്‍ക്ക് പുതിയ ഉപയോഗ സാധ്യതകള്‍ കണ്ടെത്തുക, പുതിയ ജോലികള്‍ സൃഷ്ടിക്കുക തുടങ്ങിയവ […]

Posted inവിനോദം

‘കൊല്ലം കോട്ട കമ്പനി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മലയാള സിനിമയില്‍ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചന്‍ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷന്‍ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ‘ലോക്കല്‍’ സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ചു ബേബി ജോണ്‍ സഹനിര്‍മ്മാതാവായി ചിത്രത്തിലുണ്ട്. […]

Posted inവിനോദം

‘രാമായണ’ ചിത്രം ആദ്യം റിലീസ് വിദേശത്ത്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ഇന്ത്യയിലെ റിലീസിന് രണ്ട് ദിവസം മുന്‍പ് തന്നെ ചിത്രം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യും. വിദേശരാജ്യങ്ങളില്‍ നവംബര്‍ 6-ന് റിലീസ് ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ചിത്രം ദീപാവലി പ്രമാണിച്ച് നവംബര്‍ 8-നാണ് തീയേറ്ററുകളിലെത്തുക. അന്താരാഷ്ട്ര വിതരണ രീതികള്‍ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബര്‍ 6 ന് റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബര്‍ 8-ന് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

ക്രൗള്‍ സാങ്കേതികവിദ്യയുമായി പുതിയ പള്‍സര്‍

പള്‍സര്‍ എന്‍160 എസ്, പള്‍സര്‍ എന്‍160 എസ്എസ് എന്നീ രണ്ട് പുതിയ ബൈക്കുകള്‍ വിപണിയിലെത്തി. 1,33,511 രൂപയാണ് പള്‍സര്‍ എന്‍160 എസിന്. കൂടുതല്‍ ഫീച്ചറുകളുള്ള പള്‍സര്‍ എന്‍160 എസ്എസിന് 1,42,585 രൂപയാണ് വില. പുതിയ ഫോര്‍ വാല്‍വ് എന്‍ജിന്‍, ഇലക്ട്രോണിക് ത്രോട്ടില്‍, വലിയ ഫ്രണ്ട് ഫോര്‍ക്കുകള്‍, മികച്ച ഇലക്ട്രോണിക് പാക്കേജുകള്‍ എന്നിവയാണ് പുതിയ എന്‍ 160 സീരീസ് ബൈക്കുകളെ വ്യത്യസ്തമാക്കുന്നത്. ഇരു മോഡലുകളിലും പുതുതായി വികസിപ്പിച്ച 164.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

പൂനാച്ചി അഥവാ ഒരു വെള്ളത്തിന്റെ കഥ

അടിച്ചമര്‍ത്തലും അനീതിയും നിറഞ്ഞ ഒരു സാങ്കല്പ്പിക സമൂഹത്തെ ആവിഷ്‌കരിക്കുന്ന ആഖ്യാനശൈലിയുള്ള നോവലാണ് പൂനാച്ചി. ഒരു കറുത്ത ആടിന്റെ ജീവിതത്തിലൂടെ എഴുത്തുകാരന്‍ മനുഷ്യഹൃദയത്തെ സ്പര്‍ശിക്കുന്ന വികാരങ്ങള്‍ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്നു. ദരിദ്രമായ ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകഴിയുന്ന ആ ചെറിയ ജീവിയുടെ നിസ്സഹായതയും പോരാട്ടങ്ങളും നിഷ്‌കളങ്കതയും അദ്ദേഹം ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നു. ഗ്രാമീണജീവിതത്തിലെ അതിജീവനത്തിന്റെ സൂക്ഷ്മതകളാണ് പൂനാച്ചിയുടെ ആത്മാവ്. വര്‍ഗ്ഗവ്യവസ്ഥയെയും സാമൂഹികനീതിയെയും കുറിച്ച് വായനക്കാരന്റെ മനസ്സില്‍ ആത്മപരിശോധനയ്ക്കും ഗൗരവമായ ചിന്തയ്ക്കും വഴിയൊരുക്കുന്ന ശ്രദ്ധേയമായ ഒരു കൃതി. ‘പൂനാച്ചി അഥവാ ഒരു […]

Posted inആരോഗ്യം

ഈ ഭക്ഷണങ്ങള്‍ രണ്ടില്‍ കൂടുതല്‍ തവണ ചൂടാക്കി കഴിക്കരുത്!

ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം എല്ലാ ഭക്ഷണവും ആവര്‍ത്തിച്ചു ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. ചില ഭക്ഷണങ്ങള്‍ രണ്ട് തവണയില്‍ കൂടുതല്‍ ചൂടാക്കി കഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. മാത്രമല്ല, ചൂടാക്കുന്നത് ഭക്ഷണത്തിന്റെ പോഷക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യും. ബാക്കി വരുന്ന ചോറ് രണ്ടു ദിവസം വരെ തിളപ്പിച്ച് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചോറ് പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചോറ് സാധാരണ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ബാക്ടീരിയകള്‍ വരാന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ എത്തി. സിജെപി പ്രതിനിധികളായ മുകേഷ്, ആകാശ് ഷിൻഡെ എന്നിവരാണ് ജാർഖണ്ഡിൽ എത്തി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് സിജെപി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി സിജെപി വക്താവ് അഷുതോഷ് രംഗ പറഞ്ഞു.   വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 8, ശനി

  ശരിയെന്ന് കരുതിയ കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ധൈര്യം യുവതലമുറയ്ക്കു വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഐ.ഐ.ടി യുടെ 57-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ എപ്പോഴും ജിജ്ഞാസ നിലനിര്‍ത്തുകയും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം വളര്‍ത്തുകയും വേണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ സംസ്ഥാനത്തുടനീളം വലവിരിച്ച് പോലീസ്. ഇയാളുമായി ബന്ധമുള്ള ഇരുപതിലേറെ പേരെ പോലീസ് പലയിടത്തുനിന്നായി കസ്റ്റഡിയിലെടുത്തു. ഇതിനിടെ അര്‍ജുന്‍ മലപ്പുറം […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, പവന് 1,11,720 രൂപ!

സ്വര്‍ണത്തിന് വലിയ കുതിപ്പ്. സംസ്ഥാനത്ത് ഇന്നും അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കൂടി. ഒരു ഗ്രാമിന് ഇന്നത്തെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഓഗസ്റ്റില്‍ ആദ്യത്തെ എട്ടുദിവസം കൊണ്ട് പവനില്‍ 6,000 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,475 രൂപയിലെത്തി, പവന്‍വില 91,800 രൂപ. […]

Posted inടെക്നോളജി

ഗൂഗിള്‍ മാപ്സില്‍ ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്സ്. യാത്രചെയ്യുന്ന വഴിയിലുള്ള ഉത്സവങ്ങള്‍, സംഗീത പരിപാടികള്‍, പ്രാദേശിക മേളകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ സഹിതം മാപ്‌സ് ശുപാര്‍ശ ചെയ്യും. ആദ്യഘട്ടത്തില്‍ യു.എസില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍ ഹിന്ദിയില്‍ സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ ഇന്ത്യയ്ക്കുവേണ്ടി ഗൂഗിള്‍ മാപ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ ബുക്കിങ്, ഫ്ളൈറ്റ് കണ്‍ഫര്‍മേഷന്‍ എന്നിവ അനായാസമാക്കുന്നതിന് പേഴ്സണല്‍ ഇന്റലിജന്‍സും ഗൂഗിള്‍ അവതരിപ്പിച്ചു. ബസ്, […]