Posted inടെക്നോളജി

പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ഐടെല്‍

ബജറ്റ് വിഭാഗത്തില്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ഐടെല്‍. ഐടെല്‍ ഏസ് 3 ഹീര എന്ന പേരിലാണ് കമ്പനി പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 949 രൂപയാണ് ഫോണിന്റെ വില. ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, 1,000 എംഎഎഎച്ച് ബാറ്ററി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് കോള്‍ റെക്കോര്‍ഡിങ് തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 1.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 1,000 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് […]

Posted inവിനോദം

‘ഉന്മാദം’ എന്ന ചിത്രത്തിലെ ഗാനമെത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാല്‍ കൃഷ്ണയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുന്‍നിരക്കാരനായ കിരണ്‍ ദാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകള്‍ പറഞ്ഞിട്ടുള്ള ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ […]

Posted inവിനോദം

‘ദൊറോത്തി’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റില്‍ ടീസര്‍ എത്തി. കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷനും പ്രതികാരവും നിറഞ്ഞ ഒരു കാര്‍ത്തിക് സുബ്ബരാജ് സിനിമയാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍. ഇളയരാജയാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. കാര്‍ത്തിക്കിന്റെ പത്താം ചിത്രം കൂടിയാണ് […]

Posted inഓട്ടോമോട്ടീവ്

കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നെക്സോണ്‍ ശ്രേണി വിപുലീകരിച്ച് കാമോ എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും വരുത്താതെ, ഇന്ത്യയില്‍ നെക്സോണ്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും 11 ലക്ഷത്തിലധികം വില്‍പ്പന നേട്ടം കൈവരിച്ചതിന്റെയും ഓര്‍മ്മയ്ക്കായി ലിമിറ്റഡ് എഡിഷന്‍ കോംപാക്ട് എസ് യുവി മോഡലാണ് അവതരിപ്പിച്ചത്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗണ്ട്, എന്നി രണ്ടു കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ഈ നിറങ്ങള്‍ക്ക് പുറമേ […]

Posted inപുസ്തകങ്ങൾ

അനുഭവങ്ങളുടെ അമരം

നിര്‍മ്മാതാവായി വന്ന്, സംവിധായകനായി തിളങ്ങി, ദേശീയ പുരസ്‌കാരം വരെ എത്തിപ്പിടിച്ച ബാബു തിരുവല്ല തന്റെ ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അനാവൃതമാകുന്നത് മലയാളസിനിമയുടെ സൗന്ദര്യവും സൗരഭ്യവും കൂടെയാണ്. സിനിമ സ്വപ്നംകണ്ട ഒരു ചെറുപ്പക്കാരന്‍, കാരവാനുകളില്ലാത്ത സിനിമാക്കാലത്തിന്റെ ഊഷ്മളതയിലേക്കു നടന്നടുക്കുന്നതിനൊപ്പം സഞ്ചരിക്കുമ്പോള്‍, നമ്മളോരോരുത്തരും മലയാളസിനിമയുടെ ചരിത്രത്തിന്റെകൂടെ ഭാഗമാവുകയാണ്. നല്ല സിനിമകളെ സ്‌നേഹിച്ച ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങള്‍. ‘അനുഭവങ്ങളുടെ അമരം’. ബാബു തിരുവല്ല. മാതൃഭൂമി. വില 127 രൂപ.

Posted inആരോഗ്യം

ഭക്ഷണത്തിന് മുന്‍പ് സാലഡ് കഴിച്ചാല്‍ ഷുഗര്‍ സ്പൈക്ക് കുറയ്ക്കാം

പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ സാലഡ് ഉള്‍പ്പെടുത്തുന്നത് വളരെ മികച്ചതാണെന്ന് ആരോഗ്യവിദഗ്ധര്‍. പ്രധാനഭക്ഷണത്തിന് മുന്‍പ് സാലഡ് കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. മിക്കവാറും ആളുകള്‍ ഉച്ചയ്ക്ക് ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയാണ്. അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ […]

Posted inലേറ്റസ്റ്റ്

സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണ്ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണ്ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പങ്കാളിത്ത രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന (‘അറ്റാക്ക് ഓൺ വൺ, അറ്റാക്ക് ഓൺ ഓൾ’) വ്യവസ്ഥയാണ് കരാറിലെ പ്രധാന സവിശേഷത. ഏതെങ്കിലും രാജ്യത്തിന് എതിരെയുള്ളതല്ല കരാറെന്നും തികച്ചും തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണിതെന്നും ഈ മൂന്ന് രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ ഒന്നല്ല ഈ […]

Posted inലേറ്റസ്റ്റ്

ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ​ടോപ്​ഗൺ സ്കൂൾ എന്നറിയപ്പെടുന്ന ​ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(TACDE)ൽ നിന്നാണ് 33-കാരിയായ ഭാവന കോഴ്സ് പൂർത്തിയാക്കിയത്.വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ടോപ്​ഗൺ സ്കൂളിലെ ഈ കോഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. 20 ആഴ്ചയോളം നീളുന്നതാണ് കോഴ്സിന്റെ കാലയളവ്. സങ്കീർണമായ ഓപ്പറേഷനുകൾക്ക് പൈലറ്റുമാരെ സജ്ജരാക്കുന്ന കഠിനമായ പരിശീലനമാണിത്. അത്യാധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ചും ആയുധങ്ങൾ കൈകാര്യംചെയ്യുന്നതിലും പൈലറ്റുമാർക്ക് പരിശീലനം നൽകുകയുംചെയ്യും.

Posted inലേറ്റസ്റ്റ്

നെല്ല് സംഭരണ ബോണസായി 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്. അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികള്‍ തിങ്കളാഴ്ച ദില്ലിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശ പ്രകാരമാണു ചര്‍ച്ച നടത്തുന്നത്.

Posted inലേറ്റസ്റ്റ്

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.