എന്‍ആര്‍ഐ എഫ്ഡിയേക്കാള്‍ പ്രവാസികള്‍ക്ക് താത്പര്യം വിദേശ കറന്‍സി നിക്ഷേപം. നിശ്ചിത പലിശ വരുമാനം വിദേശ കറന്‍സിയില്‍ ലഭിക്കുമെന്നതാണ് പദ്ധതി ആകര്‍ഷകമാക്കിയത്. ഇതോടെ ഗള്‍ഫിലെ പ്രവാസികളില്‍നിന്നുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ 80 ശതമാനം വരെ കുറവുണ്ടായി. പദ്ധതി പ്രകാരം 2,800 കോടി ഡോളറാണ് ബാങ്കുകള്‍ സമാഹരിച്ചത്. വന്‍തോതില്‍ നിക്ഷേപം വഴിമാറിയതോടെ വിദേശ നിക്ഷേപ സമാഹരണ പദ്ധതിയില്‍നിന്ന് ഫണ്ട് മാനേജര്‍മാര്‍ പലരും പിന്‍വാങ്ങി. പലരും ആഭ്യന്തര നിക്ഷേപകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ആര്‍ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി കാലയളവ് സെപ്റ്റംബര്‍ […]
മൂന്ന് മണിക്കൂറിനുള്ളില്‍ ഡീപ്പ് ഫേക്കുകള്‍ നീക്കണം!
ഡീപ്പ് ഫേക്കുകളും വ്യാജ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കര്‍ശന നിയമപരിഷ്‌കാര നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ നിയമവിരുദ്ധ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍മീഡിയറികള്‍ ബാധ്യസ്ഥരായിരിക്കും. നിലവിലിത് 36 മണിക്കൂറായിരുന്നു. കൂടാതെ, നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ക്ക് വ്യക്തമായ ലേബലിംഗ് നിര്‍ബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങള്‍, എഐ അധിഷ്ഠിത വ്യാജ വിവരങ്ങള്‍, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ അതിവേഗം നടപടിയെടുക്കാന്‍ പരാതിപരിഹാര […]
നാനി നായകനായ ‘ദ പാരഡൈസ്’ ടീസര്‍
തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ടീസര്‍ പുറത്ത്. 1 മിനിറ്റും 42 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഒരു മാസ്സ് ടീസര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 24 ന് ചിത്രം ആഗോള റിലീസായി എത്തും. ത്രസിപ്പിക്കുന്ന ആക്ഷന്‍ ആണ് ടീസറിന്റെ ഹൈലൈറ്റ്. അതിനൊപ്പം ടീസറിലെ പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. വയലന്‍സിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ […]
‘മഹാരാജ ഹോസ്റ്റല്‍’ ചിത്രത്തിലെ ഒരു ഗാനം
അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാരു വാക്കന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാരാജ ഹോസ്റ്റല്‍’. ജൂലൈ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ധരേ ധാത്രേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. അശ്വിന്‍ റാമിന്റേതാണ് സംഗീതം. അനില രാജീവ് ആണ് പാടിയിരിക്കുന്നത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് […]
ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണാര്‍ക്ക്
പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന, ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടു. ഓഗസ്റ്റ് 29ന് നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2026ല്‍ അവതരിപ്പിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് കൊണാര്‍ക്ക് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്‌ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന […]
അബ്രകഡാബ്ര
മാന്ത്രികവടി കറക്കി ഇന്ദ്രജാലക്കാര്‍ കാണികളെ അദ്ഭുതലോകത്ത് എത്തിക്കുന്ന മന്ത്രം, അബ്രകഡാബ്ര! കഥാകാരനാകട്ടെ, നിങ്ങളെ മനുഷ്യമനസ്സിന്റെ നിഗൂഢഭൂമികയിലേക്ക് ആനയിക്കുന്നു. അവിടെ ജീവിതത്തിലെ മാന്ത്രികനിമിഷങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, കാമനകളുണ്ട്, എല്ലാ ജീവിതാസക്തികളുമുണ്ട്. കഥയും കഥാപാത്രങ്ങളും യാദൃച്ഛികം മാത്രമല്ല, യാഥാര്‍ത്ഥ്യവും കൂടിയാകുന്ന ചടുലവും വേറിട്ടതുമായ ആഖ്യാനത്തിലൂടെ കഥാപ്രപഞ്ചത്തിലെ സംഭവവികാസങ്ങളില്‍ വായനക്കാരും ദൃക്സാക്ഷികളാകുന്നു; എഴുത്തുകാരന്റെ സ്വപ്നത്തിലെ അദൃശ്യരായ കാണികളും! പുതുതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ സുനുവിന്റെ ഏറ്റവും പുതിയ കഥകള്‍. ‘അബ്രകഡാബ്ര’. സുനു എ.വി. മാതൃഭൂമി. വില 153 രൂപ.
മഴക്കാല ചര്‍മ്മരോഗങ്ങളില്‍ സ്വയം ചികിത്സ അരുത്!
മഴക്കാലത്ത് ഫംഗസ് ബാധ, ചര്‍മ്മത്തിലെ ചൊറിച്ചില്‍, അലര്‍ജി എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഏകദേശം 30 ശതമാനം വര്‍ധനവുണ്ടാകാറുണ്ട്. ഈ കാലയളവില്‍ കണ്ടുവരുന്ന സാധാരണ പ്രശ്‌നങ്ങളില്‍ വട്ടച്ചൊറി, അത്ലീറ്റ്സ് ഫൂട്ട് (പാദങ്ങളിലെ ഫംഗസ് ബാധ), തുടയിടുക്കുകളിലെ ഫംഗസ് ബാധ, ബാക്ടീരിയ മൂലമുള്ള ചര്‍മ്മരോഗങ്ങള്‍, എക്‌സിമയുടെ തീവ്രത കൂടല്‍ എന്നിവ ഉള്‍പ്പെടുന്നു. മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കൃത്യമായ ശുചിത്വം പാലിക്കുന്നതിനൊപ്പം ചര്‍മ്മം ഈര്‍പ്പരഹിതവും ആരോഗ്യകരവുമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ വസ്ത്രങ്ങള്‍ അപ്പപ്പോള്‍ മാറ്റുന്നതും ആന്റിഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കുന്നതും […]
മദ്ധ്യാഹ്‌ന വാർത്തകൾ
കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായി ചെറിയതോതിൽ മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ആശങ്ക. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണെന്നാണ് വിവരം. കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ […]
സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയ വിദഗ്ധർ നീറ്റ് ചോദ്യങ്ങൾ പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് സിബിഐ
നീറ്റ് ചോദ്യങ്ങൾ, സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ ആകട്ടെ ചോദ്യങ്ങൾ ഓർത്തുവച്ച് കുറിപ്പുകളാക്കി ചോർത്തി. 135ഓളം ചോദ്യങ്ങളാണ് ഇത്തരത്തിൽ പുറത്തെത്തിച്ചത്. രണ്ട് പാളിച്ചകളാണ് സിബിഐ കണ്ടെത്തിയത്. സിസിടിവി നിരീക്ഷണമോ പുറത്തേക്ക് പോകും മുൻപ് ദേഹപരിശോധനയോ ഉണ്ടായില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ.
അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്
ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന പുതിയ കേസെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിരിക്കുകയാണ് അർജുൻ ആയങ്കി. വിരട്ടരുതെന്നും വളർന്ന പാർട്ടി വേറെ ആണെന്നുമാണ് പുതിയ പോസ്റ്റ്. അതിനിടെ അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘമായി അന്വേഷണം നടത്തുകയാണ്. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകള്‍ ആണുള്ളത്.
