Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്

മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ

സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. നിലവിൽ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ, സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ള പേ വാർഡ് പ്രവേശനം വരുമാന പരിധിക്ക് വിധേയമാണ്. ഇതുമൂലം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിവാഹമോചന കേസ് പിൻവലിച്ച് വിജയുടെ ഭാര്യ സംഗീത

വിവാഹമോചന കേസ് പിൻവലിച്ച് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ ഭാര്യ സംഗീത. ചെങ്കൽപേട്ട് കുടുംബകോടതിയിലെ കേസാണ് പിൻവലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുപക്ഷവും കോടതിയിൽ ഹാജരാകാതിരുന്നതോടെ വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി

ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. 62 ലക്ഷം വരുന്ന പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പുരോഗികൾക്ക് മാത്രമേ ഇനി വീട്ടിൽ പെൻഷൻ എത്തിച്ചു നൽകൂ എന്നും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്നുമാണ് സർക്കാറിന്റെ പുതിയ ഉത്തരവ്. ബാങ്കിൽ പോകാൻ കഴിയാത്തവരും ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തവരുമായ സാധാരണക്കാർക്ക് പെൻഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതി ഇതിലൂടെ ഉണ്ടാകുമെന്നും, ഏതു കാര്യത്തിലും രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിയുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. രാമേശ്വരത്ത് നിന്നും രണ്ടാഴ്ച മുൻപാണ് മത്സ്യബന്ധനത്തിനായി തൊഴിലാളികൾ പുറപ്പെട്ടത്. ഇന്നലെ വൈകീട്ട് അതിർത്തി കടന്ന ഇവരെ ലങ്കൻനാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ രേഖകൾ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ കുടുംബത്തെ സമീപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാല് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതി തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം ഉണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

മന്ത്രി പി സി വിഷ്ണുനാഥ് കോന്നിക്കാരെ അവഗണിച്ചുവെന്ന് കെ യു ജനീഷ്കുമാർ എംഎൽഎ. മന്ത്രി പി സി വിഷ്‌ണുനാഥ് ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാനെന്നും, മന്ത്രിക്ക് കാപട്യമാണ്, പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ല തന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം താനല്ലാതെ ആരാണ് പറയുക, ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കെ യു ജനീഷ്‌കുമാറിന്റെ ആരോപണത്തിന് രൂക്ഷമറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ ഓഗസ്റ്റ് 7, വെള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിറകില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം ഉണ്ടായിരുന്നെന്ന് സിബിഐ കുറ്റപത്രം. കോച്ചിംഗ് സെന്റര്‍ ഉടമകളും ഇടനിലക്കാരും ഉള്‍പ്പെടെ വന്‍ ശ്രംഖല ലക്ഷങ്ങളുടെ ഇടപാടാണു നടത്തിയത്. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണ്. സുരക്ഷാ വീഴ്ച മുതലെടുത്ത് വിദഗ്ധരില്‍ ഒരാള്‍ നീറ്റ് ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പേപ്പറില്‍ എഴുതി പുറത്തേക്ക് കടത്തി. മറ്റു രണ്ടു പേര്‍ ചോദ്യങ്ങള്‍ ഓര്‍ത്തുവച്ച് കുറിപ്പുകളാക്കിയാണ് ചോര്‍ത്തിയത്. ഓരോ രക്ഷിതാവിനും നാലു ലക്ഷം രൂപയ്ക്കാണു ചോദ്യങ്ങള്‍ വിറ്റതെന്നും സിബിഐ. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേമപെൻഷൻ വിതരണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമെന്നും, പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്നും, വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി തുടരണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.