സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘കാതങ്ങള്‍ ദൂരെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വര്‍മയാണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. സഞ്ജിത്ത് ഹെഗ്‌ഡെയാണ് ആലപിച്ചത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് […]
ആദ്യ ദിനം 2.78 കോടി നേടി വിസ്മയ മോഹന്‍ലാല്‍ ചിത്രം
ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണവുമായി വിസ്മയ മോഹന്‍ലാല്‍ നായികയായെത്തിയ ‘തുടക്കം’. വില്ലനായെത്തിയ ആശിഷ് ജോ ആന്റണിയും അഭിനന്ദനങ്ങളേറ്റ് വാങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയൊട്ടാകെ ആദ്യ ദിനം 2 കോടിയിലധികം ഈ ജൂഡ് ആന്തണി ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓപ്പണിങ് ഡേയില്‍ 1,102 ഷോകളില്‍ നിന്ന് 2.40 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടി. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 2.78 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് […]
ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിയോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന്റെ പ്രാരംഭ വില 99,999 രൂപയാണ് (എക്സ് ഷോറൂം). സി1, സി1എക്സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് ആയ സി1ന് ആണ് 99,999 രൂപ വില വരുന്നത്. 2.3 കിലോവാട്ട്അവര്‍ ശേഷിയുള്ള ഊരിമാറ്റാവുന്ന ബാറ്ററിയോടെയാണ് ഇത് വരുന്നത്. സി1എക്സ് വേരിയന്റിന് വലിയ […]
കനലുകള്‍
കാര്‍പാത്തിയന്‍ മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജനറല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില്‍ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്‍ കനലുകള്‍ പാറിച്ചു. ചെറുപ്പത്തില്‍ ആത്മാര്‍ത്ഥസുഹൃത്തുക്കളായിരുന്ന അവരുടെ വേര്‍പിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്‌ക്കാരത്തിന്റെയും കഥ പറയുന്ന ഒരപൂര്‍വ നോവല്‍. ‘കനലുകള്‍’. സാന്തോര്‍ മാറൊയ്. വിവര്‍ത്തനം: ജോണി എം. എല്‍. ഡിസി […]
കേരളത്തില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നു
കേരളത്തില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത്. പകല്‍ കടിക്കുന്ന ഈ കൊതുകിനെതിരേ പുലര്‍ച്ചയും വൈകുന്നേരവും കൂടുതല്‍ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടര്‍ത്തുന്നത് ഈ കൊതുകുകളാണ്. പെട്ടന്നുള്ള ഉയര്‍ന്ന പനി, സന്ധികളില്‍ കടുത്ത നീര്‍വീക്കം, വേദന (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളില്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. മിക്ക കേസുകളിലും രോഗം ഏഴ് […]
കോൺഗ്രസ് പുനർ ചിന്തനം നടത്തണമെന്ന വിമർശനവുമായി ശശി തരൂർ
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോൺഗ്രസും ഏറ്റെടുത്തത് എന്നാൽ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോൺഗ്രസ് പുനർ ചിന്തനം നടത്തണമെന്നും ശശി തരൂർ പറഞ്ഞു. സിജെപിക്ക് മുൻപ് തന്നെ രാഹുൽ വിഷയം ഏറ്റെടുത്തതാണ് എന്നാൽ എന്ത് കൊണ്ട് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പരിശോധിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് തെരുവിലും സഭയിൽ പ്രതിഷേധിക്കേണ്ടതിന് സഭയിലും പ്രതിഷേധിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 8, ശനി
ചൈനയുടെ അതിര്‍ത്തിയിലുള്ള അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെ ഇന്ത്യ നാമകരണം ചെയ്ത് ഭൂപടത്തില്‍ ചേര്‍ത്തു. നിയന്ത്രണ രേഖക്ക് അരികിലുള്ള സ്ഥലങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വെ ഓഫ് ഇന്ത്യ ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് ചൈന പേരു നല്‍കിയ നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ഇക്കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യം ഇനി വരുമാന പരിധി […]
രാത്രി വാർത്തകൾ
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ മനുഷ്യ സഹജമായ എല്ലാം ചെയ്യുന്നുവെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. വകുപ്പ് മന്ത്രി സ്ഥലത്ത് പോകണം എന്നതല്ല ആദ്യത്തെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ മന്ത്രി പോയി. മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും […]
ഇൻസ്റ്റഗ്രാമിൽ ആസ്ക്ക് മീ എനിത്തിംഗുമായെത്തി ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി
ഇൻസ്റ്റഗ്രാമിൽ ആസ്ക്ക് മീ എനിത്തിംഗുമായെത്തി ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി. യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് പിന്തുണ നൽകാനും താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പും രാഹുൽ ഗാന്ധി പങ്കുവെച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയുള്ള രാഹുലിന്റെ നർമ്മം കലർന്ന മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലായി. പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാർത്ഥി സമരങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളും ചർച്ചയായി.
അടുത്തയാഴ്ച ഐപിഒയ്ക്ക് നാലു കമ്പനികള്‍
പാലുത്പന്ന കമ്പനിയായ മില്‍ക്കി മിസ്റ്റ്, മാര്‍ക്കറ്റിങ്-ലോജിസ്റ്റിക് സേവന പ്ലാറ്റ്ഫോമായ ഷിപ്റോക്കറ്റ് എന്നിവയുള്‍പ്പെടെ അടുത്തയാഴ്ച പ്രാഥമിക ഓഹരി വിപണിയിലെത്തുന്നത് നാലു കമ്പനികള്‍. ഇവ നാലും ചേര്‍ന്ന് 7,177 കോടി രൂപയാണ് സമാഹരിക്കുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് 1,553 കോടി രൂപയാണ് സമാഹരിക്കുന്നത്. 11-ന് തുടങ്ങുന്ന ഐ.പി.ഒ.യില്‍ രണ്ടുരൂപയുടെ ഓഹരിക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില. പന്ത്രണ്ടിന് തുടങ്ങുന്ന ഷിപ്പ്‌റോക്കറ്റ് 1,617.48 കോടി രൂപ ലക്ഷ്യമിടുന്നു. 885 കോടി രൂപയുടെ പുതിയ […]
