Posted inലേറ്റസ്റ്റ്

2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ. കുറ്റക്കാർക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി വേണമെന്നായിരുന്നു ആവശ്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനും വൈസ് പ്രസിഡണ്ട് കെ സോമനെതിരെയും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഉപ്പ് തിന്നവരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. അതേസമയം പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ശക്തമായ […]

Posted inലേറ്റസ്റ്റ്

വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ, പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പി എസ് സി തയ്യാറായിരുന്നില്ല. തുടർന്ന് വിഷയത്തിൽ പി എസ് സിയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം വാസ്തവമല്ലെന്ന്  ഭക്ഷ്യവകുപ്പ്

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം വാസ്തവമല്ലെന്ന്  ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി

കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ  സസ്‌പെന്‍ഡ് ചെയ്തതിനു കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് ബിജെപി പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരായ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ചോദ്യങ്ങള്‍ തയാറാക്കിയത് കോണ്‍ഗ്രസ് സംഘടന അംഗമായ അധ്യാപിക ഉള്‍പ്പെടെ ഉള്ളവരാണെന്നും അധ്യാപകനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും

യുജിസി നെറ്റ് ജൂണ്‍ 2026 ൽ നടത്തിയ പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. സിഎസ്‌ഐആര്‍-നെറ്റ്, ഐസിഎആര്‍ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണല്‍ ഉത്തരസൂചിക പോലും പുറത്തുവിടാന്‍ എന്‍ടിഎ തയാറായില്ലെന്ന് വിമര്‍ശനം ഉയർന്നിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവ്

കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷനിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ സമാന പദ്ധതിയെ  അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ അവസരത്തിന്റെ കുറവാണ് വ്യക്തമായത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സൃഷ്ടിക്കപ്പെട്ട 15.33 കോടി തൊഴിൽ ദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജൂലൈയിൽ അത് 7.67 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട്  മുൻ ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയായ ടിഡിപിഎല്ലിനെ ജെപിഎസ്‌സി 14-ാമത് സിവിൽ സർവീസ് പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഖ്യാംഗതി നേരിടേണ്ടിവന്നിരുന്നു. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖ്യാംഗതി ജൂലൈ 22-ന് ജെ.പി.എസ്.സി. ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും

എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും. ജാമ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട്‌ നൽകുമെന്ന് റൂറൽ എസ് പി പറഞ്ഞു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ് പി വ്യക്തമാക്കി. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ ഈയാഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് നൽകുമെന്നാണ് വിവരം.