രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. സംഭവം വിവാദമായതിന് പിന്നാലെയാണ് ആൽവാറിലെ സർക്കാർ സ്കൂളിലെ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നംഗസമിതിയെ നിയോഗിച്ചതായും ആൽവാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ അറിയിച്ചു. നാട്ടുകാരുടെ പരാതിയിൽ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
