w 412h 232croprect 0x1x1280x719imgid 01m0s4m1tzpm9wawcp28295pjkimgname parandur airport tamil nadu cm vijay 1787550107487

തമിഴ്നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി വിജയ്. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോ​ഗികമായി അറിയിച്ചു. വിഷയത്തിൽ സമരംചെയ്യുന്ന കർഷകർക്കൊപ്പമാണ് താനെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലാണ് പുതിയ വിമാനത്താവളം നിർമിക്കാൻ നേരത്തേ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏക്കറുകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലും പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും വിമാനത്താവള പദ്ധതിക്കെതിരേ വലിയ പ്രതിഷേധമുയർന്നു. കർഷകരും നാട്ടുകാരും സമരവുമായി രം​ഗത്തിറങ്ങി. ടിവികെ രൂപവത്കരിച്ചതിന് പിന്നാലെ വിജയ്‍യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനത്തിന്റെ ഭാ​ഗമായി വിമാനത്താവളം ആവശ്യമാണെങ്കിലും അത് കർഷകരുടെ ക്ഷേമത്തെ ബലികഴിപ്പിച്ചാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരന്തൂർ വിമാനത്താവള പദ്ധതിക്ക് 2025-ലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *