സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ വര്‍ധിച്ച് പുതിയ വില 15,030 രൂപയായി. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന് 15,000 നിലവാരം മറികടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 640 രൂപ ഉയര്‍ന്ന് 1,20,240 രൂപയിലേക്കും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്റെ വിലയില്‍ 6,600 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഈ മാസം തുടക്കം പവന്റെ വില 1,05,600 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നും സ്വര്‍ണ വിലയില്‍ 14,640 രൂപ ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ വര്‍ധിച്ച് പുതിയ വില 12,350 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ കൂടി 9,615 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വര്‍ധിച്ച് പുതിയ വില 6,200 രൂപയായി.
