ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്കും വിരമിച്ച സൈനികര്‍ക്കും ഇനി സേനയുടെ കാന്റീന്‍ സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വഴി ഏഥര്‍ എനര്‍ജി സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സെപ്റ്റംബറില്‍ വില്‍പ്പന ആരംഭിക്കും. 450, റിസ്ത കുടുംബങ്ങളില്‍ നിന്നുള്ള എട്ട് വേരിയന്റുകളാണ് സിഎസ്ഡിയില്‍ ലഭ്യമാകുക. സിഎസ്ഡി വഴി വാങ്ങുന്ന സ്‌കൂട്ടറുകള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമേ ഏഥറില്‍ നിന്നുള്ള പ്രത്യേക കിഴിവുകളും ലഭിക്കും. പെര്‍ഫോമന്‍സ് മോഡലായ ഏഥര്‍ 450 അപെക്സിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ഹതയുള്ളവര്‍ ഔദ്യോഗിക വിവരങ്ങള്‍ നല്‍കി എഎഫ്ഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇഷ്ടമുള്ള ഏഥര്‍ മോഡലും തൊട്ടടുത്തുള്ള യൂണിറ്റ് റണ്‍ കാന്റീനും തെരഞ്ഞെടുക്കാം. റീജിയണല്‍ ഡീലര്‍മാര്‍ മുഖേനയാണ് വാഹനത്തിന്റെ ഡെലിവറിയും ആര്‍ടിഒ രജിസ്ട്രേഷനും പൂര്‍ത്തിയാക്കുന്നത്.
