യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘കോസ്മിക് സാംസണ്‍’ ടീസര്‍ പുറത്ത്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മാത്രമല്ല ഒരു സൂപ്പര്‍ ഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന ആകാംക്ഷയും ഈ ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്. ‘ജോണ്‍ ലൂതര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
