Posted inവിനോദം

‘വിവാഹ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി

ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവന്‍, അനീഷ് ഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസണ്‍ എല്‍സ സംവിധാനം ചെയ്യുന്ന ‘വിവാഹ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് യുവദമ്പതിമാരുടെ ജീവിതങ്ങളാണ് ട്രെയ്‌ലറില്‍. ഹ്യൂമറിന് പ്രാധാന്യമുള്ള ഫാമിലി ഡ്രാമ ചിത്രം എന്ന തോന്നലാണ് ട്രെയ്‌ലറിന്റെ ആദ്യ പകുതി ഉണ്ടാക്കുന്നതെങ്കിലും അന്ത്യത്തോടടുക്കുമ്പോള്‍ അത് മൂഡ് മാറ്റുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളാണ് അവസാന ഭാഗത്ത്. എന്തെങ്കിലും സസ്‌പെന്‍സ് ചിത്രത്തില്‍ ഉണ്ടായിരിക്കാമെന്ന സൂചനയായാണ് ഇത് വായിക്കപ്പെടുന്നത്. അഭിഷേക് ശ്രീകുമാര്‍, […]

Posted inവിനോദം

‘ആരം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സി.ഐ. ആന്റോ ഈപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍ അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, […]

Posted inഓട്ടോമോട്ടീവ്

സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഫീച്ചര്‍ അപ്ഗ്രേഡുകളോടു കൂടിയ 2026 മോഡല്‍ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13.69 ലക്ഷം രൂപയാണ് പ്രാരംഭ വില. ഈ വാഹനം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളിലാണ് ലഭിക്കുക. ടോപ്പ് സ്പെസിഫിക് മോഡലായ ഇസഡ്8എല്‍ വേരിയന്റില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഈ വേരിയന്റില്‍ ബ്രൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 540 ഡിഗ്രി സറൗണ്ട് വ്യൂ കാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ്, […]

Posted inപുസ്തകങ്ങൾ

അമര്‍ഷനഗരം

മനുഷ്യരുടെ സംഘബോധത്തെയും വിമോചന പ്രതീക്ഷയെയുമൊക്കെ തകര്‍ക്കുകയും വ്യക്തികളെ ശരീരങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു കലാലോകം മുതലാളിത്തം വിഭാവനം ചെയ്യുകയും പലപല മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരായി നീങ്ങുന്ന കലയ്ക്കാണ് വാസ്തവത്തില്‍ ഇന്നു സവിശേഷമായ പ്രസക്തിയുള്ളത്. ആ നിലയ്ക്കുള്ള നീക്കമാണ് മോബിന്‍ മോഹന്റെ രചനകള്‍ക്കു പൊതുവേയുള്ളത് എന്നു നിരീക്ഷിക്കാവുന്നതാണ്. സമകാല മനുഷ്യജീവിതത്തിന്റെ കണ്ണാടിയാകുന്ന കഥകള്‍. ‘അമര്‍ഷനഗരം’. മോബിന്‍ മോഹന്‍. മാതൃഭൂമി. വില 170 രൂപ.  

Posted inആരോഗ്യം

വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ മുടികൊഴിച്ചിലിന് കാരണമാകും

വണ്ണംകുറയ്ക്കാനുള്ള ജിഎല്‍പി-1 മരുന്നുകളില്‍ ഉള്‍പ്പെടുന്ന ഒസെംപിക്, വെഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. ജിഎല്‍പി-1 മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചില്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം പറയുന്നു. ദി ബിഎംജെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകളുടെ ഉപയോഗം അലോപേഷ്യ എന്ന ഒരുതരം മുടികൊഴിച്ചിലിനുള്ള സാധ്യതയാണ് കൂട്ടുന്നത്. ജിഎല്‍പി-1 മരുന്നുകള്‍ സ്വീകരിക്കുന്നവരില്‍ കലോറിയുടെ അളവും കുറയ്ക്കുകവഴി പോഷകാഹാരക്കുറവും ഉണ്ടാവാം. ഇതും മുടികൊഴിച്ചിലിനു കാരണമാകാം. ബയോട്ടിന്‍, അയേണ്‍, സിങ്ക് തുടങ്ങിയവ കുറയുന്നതാണ് പ്രധാനമായും മുടികൊഴിച്ചിലിലേക്കു നയിക്കുന്നതെന്നാണ് വിദഗ്ധര്‍ […]

Posted inലേറ്റസ്റ്റ്

ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്

ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്.സാമൂഹികമാധ്യമങ്ങളിലൂടെയാണ്  എഥനോൾ മിശ്രിത പെട്രോളിനെച്ചൊല്ലി  ഇരുവരും  പോരടിച്ചത്.കേന്ദ്രം നടപ്പാക്കിയ ഇ20 പെട്രോളിനെതിരേ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ആംആദ്മി പാർട്ടി വിപുലമായ പ്രചരണം ആരംഭിച്ചിരുന്നു. ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുന്നതായും അതിനാൽ ഇ20 പെട്രോൾ പിൻവലിക്കണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് എഥനോൾ മിശ്രിത പെട്രോളുമായി ബന്ധപ്പെട്ട് ഡൽ​ഹി മുൻ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ചത്.

Posted inലേറ്റസ്റ്റ്

സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി

സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാനും ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ മുംബൈയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രണ്ടായിരത്തോളം കുട്ടികളോട് സംവദിച്ചു.സമ്മർദ ശക്തിയാകാൻ ബലമുള്ളൊരു നേതൃത്വവും അംഗങ്ങളും വേണം. അതിനാൽ അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകൾ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ. […]

Posted inലേറ്റസ്റ്റ്

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.

Posted inലേറ്റസ്റ്റ്

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ. പിഴ ചുമത്തിയ തുക അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിക്ക് നിർദേശം നൽകി. പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ

കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.