Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 6, വ്യാഴം

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യും. നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എംപി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും. കര്‍ശന ജാമ്യവ്യവസ്ഥകള്‍ ജാമ്യം നിഷേധിക്കുന്നതിനു തുല്യമെന്നു സുപ്രീംകോടതി. തമിഴ്നാട്ടിലെ തേനിയില്‍ ലഹരിക്കേസില്‍ അറസ്റ്റിലായ അതിരമ്പുഴ സ്വദേശിയായ ഫൈസലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎കെഎസ്ആർടിസി ഇന്നു മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. അതേസമയം കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിനും ഇന്ന് തുടക്കമാകും. ‎ ‎പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം, പവന് 2,120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 265 രൂപ കൂടി 13,725 രൂപയും പവന് 2,120 രൂപ കൂടി 1,09,800 രൂപയുമായി. ഇന്നലെ പവന്‍ വിലയില്‍ 1,280 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ കൂടി 11,275 രൂപയും 14 കാരറ്റിന് ഗ്രാമിന് 170 രൂപ കൂടി 8,785 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കൂടി 5,665 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 […]

Posted inടെക്നോളജി

‘ക്ലിക്ഫിക്സ്’ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ്

വിവിധ വെബ്സൈറ്റുകളിലൂടെ ‘ക്ലിക്ഫിക്സ്’ എന്ന പേരില്‍ പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ക്യാപ്ച പരിശോധനയുടെ മറവില്‍ ഉപയോക്താക്കളുടെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് ബാങ്കിങ് വിവരങ്ങളും ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകളും കൈക്കലാക്കി പണം തട്ടാനാണ് സൈബര്‍ കുറ്റവാളികളുടെ ശ്രമം. ചില വെബ്സൈറ്റുകളില്‍ യഥാര്‍ഥ ക്യാപ്ച പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ക്യാപ്ച പരിശോധനയുടെ ഭാഗമായി പവര്‍ഷെല്‍ അല്ലെങ്കില്‍ കമാന്‍ഡ് […]

Posted inവിനോദം

‘ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ’ റിലീസ് നാളെ

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു ബ്രിട്ടിഷ് ഭരണ കാലത്തു ശാസ്ത്രജ്ഞനെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ’ എന്ന സിനിമയിലാണ് വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെ മാധവന്‍ വീണ്ടും സ്‌ക്രീനിലെത്തുന്നത്. ഓഗസ്റ്റ് ഏഴിനു സിനിമ തിയറ്ററുകളിലെത്തും. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജി.ഡി.എന്‍’ എന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് റിലീസ് ചെയ്യുന്നത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, […]

Posted inവിനോദം

വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റര്‍

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററില്‍ സൈക്കോ ചിരിയുമായുമായി നില്‍ക്കുന്ന ലിയോണയെ കാണപ്പെടുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. സിരീസില്‍ പ്രധാന കഥാപാത്രമായി നിഖില […]

Posted inഓട്ടോമോട്ടീവ്

പുതിയ മഹീന്ദ്ര ഥാര്‍ റോക്‌സ് സ്വന്തമാക്കി മലൈക

പുതിയ മഹീന്ദ്ര ഥാര്‍ റോക്‌സ് ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ സ്വന്തമാക്കി ബോളിവുഡ് താരം മലൈക അറോറ. ഏകദേശം 19.28 ലക്ഷം രൂപ മുതലാണ് ഈ മോഡലിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയം ലുക്കോടെയാണ് ഥാര്‍ റോക്‌സ് എത്തുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ബാറ്റില്‍ഷിപ്പ് ഗ്രേ, ഡീപ്പ് ഫോറസ്റ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമായ വാഹനത്തിന് 19 ഇഞ്ച് അലോയ് വീലുകളും ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്ലുമുണ്ട്. പ്രീമിയം ലെതറെറ്റ് സീറ്റുകള്‍, […]

Posted inപുസ്തകങ്ങൾ

പച്ചക്കുതിരകള്‍ക്ക് കാതോര്‍ത്ത്

താല്‍ക്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനില്‍പിനായി ആശ്രയിക്കുന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയെക്കുറിച്ചും; പുരോഗതി, വികസനം തുടങ്ങിയ വാക്കുകള്‍ക്ക് പകരം ഇടംനേടിയ സാമ്പത്തിക പരിഷ്‌കാരം, നിയന്ത്രണ ഇളവുകള്‍, സ്വകാര്യവല്‍ക്കരണം തുടങ്ങിയ വാക്കുകളെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉണര്‍ത്തുന്ന ലേഖനങ്ങള്‍. ഈ ലോകത്തിന്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീര്‍ഘകാല കാഴ്ചപ്പാടും അത് നടപ്പില്‍ വരുത്താനുള്ള ആത്മാര്‍ഥതയുമാണെന്ന് ഉറപ്പിച്ചു പറയുന്ന ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ കൃതി. ‘പച്ചക്കുതിരകള്‍ക്ക് കാതോര്‍ത്ത്’. രണ്ടാം പതിപ്പ്. അരുന്ധതി റോയി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 427 രൂപ.  

Posted inആരോഗ്യം

ഹെഡ്&നെക്ക് കാന്‍സറുകളെ പ്രതിരോധിക്കാന്‍ ച്യൂയിംഗം

വായ, തൊണ്ട, മൂക്ക് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഹെഡ്&നെക്ക് കാന്‍സറുകളെ പ്രതിരോധിക്കാന്‍ ഒരു ച്യൂയിംഗത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍. പൊതുവേ പുകയിലയും മദ്യപാനവുമാണ് ഇത്തരം കാന്‍സറുകളുടെ സാധ്യത കൂട്ടുന്നതെങ്കിലും ഒരുപരിധിവരെ ഹ്യൂമന്‍ പാപ്പിലോമ വൈറസും കാരണമാകാറുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ലാബ്ലാബ് ബീന്‍സ് അഥവാ അമര പയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ച്യൂയിംഗ് ഗം ആണ് വികസിപ്പിച്ചത്. ച്യൂയിംഗം ഉപയോഗിച്ച ഹെഡ്&നെക്ക് കാന്‍സര്‍ രോഗികളുടെ ഉമിനീരില്‍ എച്ച്പിവി വൈറസിന്റെ അളവ് 93ശതമാനം വരെയും വായ കഴുകിയ സാമ്പിളുകളില്‍ […]