വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു ലളിതമായ സെല്‍ഫ് കെയര്‍ രീതിയാണ് ബാത്ത് സോള്‍ട്ട് ഉപയോഗിച്ചുള്ള കുളി. ചെറുചൂടു വെള്ളത്തില്‍ അല്‍പം ബാത്ത് സോള്‍ട്ട് ലയിപ്പിച്ച ശേഷം ആ വെള്ളത്തില്‍ കുളിക്കുന്നത് ശരീരവേദന മാറാനും ശരീരം റിലാക്‌സ് ആകാനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്ന ഒരു ഉല്‍പ്പന്നമാണ് ബാത്ത് സോള്‍ട്ട്. കടല്‍ ഉപ്പ്, മിനറല്‍ സോള്‍ട്ട് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചില ബാത്ത് സോള്‍ട്ടുകളില്‍ സുഗന്ധത്തിനായി എസെന്‍ഷ്യന്‍ ഓയില്‍, ഡ്രൈഡ് ഫ്‌ലവേഴ്‌സ്, ഹെര്‍ബ്‌സ് തുടങ്ങിയവയും ചേര്‍ക്കാറുണ്ട്. ഇവ സാധാരണ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പിന് സമാനമല്ല. ചൂടുവെള്ളത്തില്‍ കുറച്ച് സമയം കുളിക്കുന്നത് ശരീരത്തിലെ പേശികള്‍ക്ക് ആശ്വാസം നല്‍കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യാം. അതിനൊപ്പം ബാത്ത് സോള്‍ട്ട് ഉപയോഗിക്കുന്നത് റിലാക്‌സിങ് ബാത്ത് എന്ന അനുഭവം കൂടുതല്‍ സുഖകരമാക്കാം. ദിവസം മുഴുവന്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്ത ശേഷം കാലുകള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് പ്രത്യേകിച്ച് ആശ്വാസകരമായി തോന്നാം.ഏറെ നടക്കേണ്ടി വന്ന ദിവസങ്ങളില്‍ കാലുകള്‍ക്ക് വേദന അനുഭവപ്പെടാം. അത്തരം സാഹര്യങ്ങളില്‍ ആശ്വാസകരമായിരിക്കും. ഒരു പാത്രത്തില്‍ ഇളംചൂടുവെള്ളം എടുത്ത് അതില്‍ അനുയോജ്യമായ അളവില്‍ ബാത്ത് സോള്‍ട്ട് ചേര്‍ത്ത് കാലുകള്‍ കുറച്ച് സമയം മുക്കിവയ്ക്കാം. കുളിക്ക് ശേഷം ശരീരം ശുദ്ധജലത്തില്‍ കഴുകുകയും ചര്‍മം സാവധാനം തുടച്ച് ഉണക്കുകയും ചെയ്യാം.
ശരീരവേദന മാറാന്‍ ബാത്ത് സോള്‍ട്ട് കുളി
