Posted inടെക്നോളജി

എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി സര്‍വ്വം എഐ

ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി ഇന്ത്യയിലെ നിര്‍മിതബുദ്ധി കമ്പനിയായ സര്‍വ്വം എഐ. ട്രില്യണ്‍ പാരാമീറ്റര്‍ എഐ മോഡല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം എഐ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഈ നിക്ഷേപം സര്‍വം എഐയ്ക്ക് പിന്തുണ നല്‍കിയേക്കും. സര്‍വം എഐയുടെ പുതിയ സീരീസ് ബി റൗണ്ട് 75 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി രൂപ) മൂല്യമുള്ളതാണെന്ന് മാധ്യമങ്ങള്‍ […]

Posted inവിനോദം

പൂര്‍ണ്ണമായും ഐമാക്‌സില്‍ ചിത്രീകരിക്കുന്ന ‘വാരണാസി’

പൂര്‍ണ്ണമായും ഐമാക്‌സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും ‘വാരണാസി’യെന്ന് രാജമൗലി. സിനിമയുടെ 80 ശതമാനം ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. പ്രതിനായകന്‍ പൃഥ്വിരാജ് സുകുമാരനാണ്. 512 സിഇ മുതല്‍ 2071 വരെ നീളുന്ന കാലഘട്ടമാണ് ഈ ചിത്രം. പേര് പോലെ തന്നെ വാരണാസി നഗരത്തിന്റെ കഥയാണിത്. ഈ നഗരത്തിന്റെ ഭാവിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു ഭീമന്‍ ഛിന്നഗ്രഹം വരികയാണ്. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു […]

Posted inവിനോദം

‘പ്ലൂട്ടോ’ ചിത്രത്തിലെ ‘തിങ്കള്‍ നോക്കാതെ’ ഗാനമെത്തി

നീരജ് മാധവിനെ നായകനാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തെത്തി. ‘തിങ്കള്‍ നോക്കാതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. അര്‍ക്കാഡോയുടേതാണ് സംഗീതം. മറിലിന്‍ ജിയോമിയാണ് ആലപിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിം ഏലിയനായി എത്തുന്നു. അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, […]

Posted inഓട്ടോമോട്ടീവ്

സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പുമായി ഹീറോ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സൂം 160 മാക്സി സ്‌കൂട്ടര്‍ നിലവില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമായത്. വില കുറഞ്ഞ വിഎക്സ് വേരിയന്റ് ആയിരിക്കും പുതുതായി പുറത്തിറക്കുക. കീലെസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഒഴിവാക്കിയേക്കാം. വി എക്സ് മോഡലില്‍ ചെലവ് […]

Posted inപുസ്തകങ്ങൾ

താക്കോല്‍

ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ കൃതി. ജാപ്പനീസ് സമൂഹത്തിലെ കുടുംബബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങളെയും പാശ്ചാത്യസ്വാധീനംകൊണ്ടുണ്ടായ വൈകാരികപരിണാമങ്ങളെയും ജൂനിചിറോ തനിസാകി അപഗ്രഥനത്തിനു വിധേയമാക്കുന്നു. ലൈംഗികതൃഷ്ണകളെ വായനക്കാരെ ഞെട്ടിക്കുന്ന വിധത്തില്‍ അതിസൂക്ഷ്മമായ വിധത്തില്‍ അനാവരണം ചെയ്ത്, അവ വിനാശകരമായ അത്യാസക്തിയിലേക്കു നീങ്ങുന്നതിന്റെ ചിത്രീകരണങ്ങള്‍ അവതരിപ്പിക്കുന്നു. രതിയെ അശ്ലീലത്തിന്റെ തലത്തില്‍ എത്താതെ കാമവികാരത്തിന്റെ ഉദാത്തതയായി ചിത്രീകരിക്കുന്ന നോവല്‍. ‘താക്കോല്‍’. പരിഭാഷ – കെ.കുഞ്ഞിക്കൃഷ്ണന്‍. മാതൃഭൂമി. വില 187 രൂപ.

Posted inആരോഗ്യം

ഉറക്കം ശരിയല്ലെങ്കില്‍ വ്യായാമം ചെയ്യരുത്!

പതിവായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്ന് പഠനം. രാത്രി ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ പേശികള്‍ക്ക് 60 ശതമാനം വരെ ബലക്കുറവുണ്ടാക്കുമെന്ന് ചിക്കാഗോ സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ഊര്‍ജോല്‍പാദനം, ശാരീരികക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലമുള്ള ക്ഷീണം വ്യായാമത്തിന്റെ തീവ്രതയും കുറയ്ക്കുന്നു. ഇത് പേശികളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കൂടുതല്‍ തടസമാകുന്നു. ഇതിനൊപ്പം മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു. നമ്മള്‍ ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ശരീരത്തിനുള്ളിലെ അറ്റകുറ്റപണികള്‍ നടക്കുന്നത്, […]

Posted inലേറ്റസ്റ്റ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രർറ്റർക്കും കേന്ദ്രത്തിനും തിരിച്ചടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രർറ്റർക്കും കേന്ദ്രത്തിനും തിരിച്ചടി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി. ദ്വീപ് നിവാസികൾ നൽകിയ ഹർജിയിലാണ്‌ കോടതി തീരുമാനം. ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. പണ്ടാര ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണമുണ്ടായിരുന്നു. മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും അധികൃതർ സ്റ്റോപ് മെമ്മോ നൽകി. വീട് നിർമാണം വരെ നിർത്തിവെപ്പിച്ചു.

Posted inലേറ്റസ്റ്റ്

ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ

ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആ‍ർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. എസ്.ഐ.ടി തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും, അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും, അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വർണ വില വീണ്ടും വർദ്ധിച്ചു

സ്വർണ വില വീണ്ടും വർദ്ധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ പവന് ഇന്ന് മാത്രം കൂടിയത് 2080 രൂപയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.