6 28

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു മുതല്‍ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് വരെ സഹായിക്കും. എന്നാല്‍ ബദാം കഴിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ ഇന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമാണ്. തൊലി നീക്കം ചെയ്തു വേണോ കഴിക്കാന്‍?, ബദാം കുതിര്‍ക്കേണ്ടതുണ്ടോ? എന്ന് തുടങ്ങി ഒരുപാട് സംശയങ്ങള്‍ ആളുകള്‍ക്കിടയിലുണ്ട്. പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമായ ബദാമില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്ന അടങ്ങിയിട്ടുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ദഹനത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കൂടുതല്‍ സഹായിക്കും. ബദാം കുതിര്‍ക്കുമ്പോള്‍ ഫൈറ്റിക് ആസിഡും മറ്റ് പോഷക വിരുദ്ധ ഘടകങ്ങ ഇല്ലാതാക്കുന്നു. കുതിര്‍ക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വര്‍ധിപ്പിക്കാനും അവയെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ബദാമിന്റെ തൊലിയില്‍ പോളിഫെനോളുകളുടെ സാന്നിധ്യം കാരണം നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും എതിരെ സംരക്ഷണമായി ഇവ പ്രവര്‍ത്തിക്കുന്നു. പോളിഫെനോളുകള്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം തടയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രായമായവര്‍ക്ക് തൊലിയോടൊപ്പം ബദാം കഴിക്കുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. അതിനാല്‍, അവര്‍ അത് തൊലിയില്ലാതെ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബദാം കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ അത് കുടലിനെ പോഷിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *