Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 5, ബുധന്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കും. സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10,000 രൂപ നല്‍കും. 2024 ല്‍ തൃശ്ശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായവും അനുവദിച്ചു. ജന്തര്‍ മന്തറില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അമിത് ഷാ മറുപടി പറയണമെന്ന ആവശ്യവുമായി പാര്‍ലമെന്റിലും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു രാഹുല്‍ […]

Posted inടെക്നോളജി

ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ തപാല്‍ ഓഫീസുകളിലും

ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ ഇനിമുതല്‍ തപാല്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും മറ്റുരേഖകളുമായി തപാല്‍ ഓഫീസിലെത്തുന്നവര്‍ക്ക് 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ നേരിട്ടെത്തണം. ഓരോ പോസ്റ്റ് ഓഫീസിലും ഓരോ ഉദ്യോഗസ്ഥന് സിം വിതരണത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മാസം 100 സിമ്മെങ്കിലും ഒരു ഹെഡ്പോസ്റ്റ് ഓഫീസില്‍നിന്ന് വില്‍ക്കാനാവുമെന്നാണ് തപാല്‍വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തപാല്‍വകുപ്പിന്റെയും ബി.എസ്.എന്‍.എലിന്റെയും സേവനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ […]

Posted inവിനോദം

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സിനിമയിലെ പുതിയ ഗാനം

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് സംഗീതം ഒരുക്കിയ ഈ മാസ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഗാന ഖാതര്‍ ആണ്. അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും. മമിത ബൈജു നായകിയായി എത്തുന്ന ചിത്രം 2026 ഓഗസ്റ്റ് 14ന് തിയറ്ററില്‍ എത്തും. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ […]

Posted inവിനോദം

ഉര്‍വശിയും ജോജുവും ‘ആശ’യുടെ റിലീസ് പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ഉര്‍വശിയുടേയും ജോജുവിന്റേയും പാതി മുഖങ്ങളാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കില്‍ കഥയിലെ പ്രധാന സസ്പെന്‍സിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, രമേഷ് ഗിരിജ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക […]

Posted inബിസിനസ്സ്

റീഗല്‍ ജൂവലേഴ്‌സ് തമിഴ്‌നാട്ടിലും പ്രവര്‍ത്തനം ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളും ഹോള്‍സെയിലര്‍മാരുമായ റീഗല്‍ ജൂവലേഴ്‌സ് തമിഴ്‌നാട് വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ ടി. നഗറിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 48 വര്‍ഷത്തെ തിളക്കമാര്‍ന്ന പാരമ്പര്യമുള്ള റീഗല്‍ ജൂവലേഴ്‌സ്, ഇടനിലക്കാരില്ലാതെ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ ലഭ്യമാക്കുന്ന ‘മാനുഫാക്ചറര്‍-ഡയറക്ട്’ മോഡലാണ് തമിഴ്‌നാട്ടിലും അവതരിപ്പിക്കുന്നത്. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെ. സി. ഡി. പ്രഭാകര്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി. എം. എസ്. […]

Posted inഓട്ടോമോട്ടീവ്

പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്- എസ് എഫ്ഐയുടെ അപ്ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി. പുതിയ കളര്‍ അപ്ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്- എസ് എഫ്ഐ മോഡലിന് 1,29,880 രൂപയാണ് പ്രാരംഭ വില. എന്നാല്‍ എഫ്ഇസഡ്-എസ് എഫ്ഐ ഹൈബ്രിഡ് മോഡലിന് 1,39,200 രൂപയാണ് പ്രാരംഭ വില. എന്‍ജിനിലോ മറ്റു സാങ്കേതിക വശങ്ങളിലോ മാറ്റങ്ങളൊന്നുമില്ല. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്-എസ് എഫ്ഐ മോഡലിന് പുതിയ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. എഫ്ഇസഡ്-എസ് […]

Posted inപുസ്തകങ്ങൾ

മാഡം കമ്മീഷണര്‍

നാഷണല്‍ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാന്‍ ഛദ്ദ ബോര്‍വങ്കര്‍ തന്റെ കരിയറിനെ നിര്‍വ്വചിച്ച നിരവധി സെന്‍സേഷണല്‍ കേസുകള്‍ വിവരിക്കുന്ന പുസ്തകം. സേനയിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും, വിവാദപരമായ നിരവധി കേസുകള്‍ അന്വേഷിക്കുകയും ചെയ്ത അവര്‍, നിയമവാഴ്ചയെ മറികടക്കാന്‍ ശ്രമിച്ച ഉന്നതരെ വെല്ലുവിളിക്കാനും ഇഴഞ്ഞുനീങ്ങുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കാനും ഭയപ്പെട്ടില്ല. ജല്‍ഗാവ് ലൈംഗികപീഡനം, ആലുക്കാസിലെ വമ്പന്‍ മോഷണം എന്നിവയില്‍ തുടങ്ങി ഹൈവേക്കൊള്ള, വര്‍ഗ്ഗീയകലാപങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, തുറമുഖ മോഷണങ്ങള്‍, സാമ്പത്തികത്തട്ടിപ്പുകള്‍ എന്നിങ്ങനെ നീളുന്ന കേസുകളുടെ […]

Posted inബിസിനസ്സ്

പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം

അടിസ്ഥാന പലിശ നിരക്കുകളിലോ നയ സമീപനത്തിലോ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ചില്ലറ വിലക്കയറ്റം 5.1 ല്‍ നിന്ന് അഞ്ചു ശതമാനമായി കുറയുമെന്നാണ് ആര്‍.ബി.ഐയുടെ വിലയിരുത്തല്‍. അതുപോലെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച അനുമാനം 6.6 ല്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തി. ഒന്നാം സാമ്പത്തിക പാദത്തിലെ ജി.ഡി.പി വളര്‍ച്ച ഏഴു ശതമാനമാകും എന്നാണ് പ്രതീക്ഷ. നിര്‍ണായക നിരക്കുകളായ റീപോ 5.25 ശതമാനം, റിവേഴ്സ് റീപോ 3.35%, ബാങ്ക് റേറ്റ് 5.50%, മാര്‍ജിനല്‍ […]

Posted inആരോഗ്യം

കാന്‍സര്‍ പടരുന്നത് പ്രതിരോധിക്കാന്‍ വയാഗ്ര!

കാന്‍സര്‍ ചികിത്സയില്‍ ഉദ്ധാരണക്കുറവിനു നല്‍കുന്ന മരുന്നായ വയാഗ്രയുടെ പങ്കിനേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. വയാഗ്രയിലെ സില്‍ഡെനാഫില്‍ എന്ന ഘടകത്തിന് കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കു പടരുന്നത് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കാന്‍സര്‍ റിസര്‍ച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ച് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് പടരാനും വളരാനുമായി ട്യൂമര്‍ കോശങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. ഇതു തടയുകയാണ് സില്‍ഡെനാഫില്‍ ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. […]

Posted inലേറ്റസ്റ്റ്

കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ യുഡിഎഫ് സർക്കാർ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ യുഡിഎഫ് സർക്കാർ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരായ ചെറുത്തുനിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നത്. യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുന്നുവെന്നും നേരിയ തോതിൽ പോലും ഒരു എതിർപ്പ് യുഡിഎഫ് സർക്കാരിൽ നിന്ന് കാണുന്നില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നു. പിഎം […]