7 27

ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദിപ്പിക്കുന്ന മെലാസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം തകരുകയോ അവ നശിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ രോഗാവസ്ഥയാണിത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുമോ, പാടുകള്‍ പഴയ നിറത്തിലേക്ക് തിരിച്ചുവരുമോ എന്നത് രോഗികളെ ഏറെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. അതിനിടെ വിറ്റിലിഗോ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ് യുഎഇയുടെ നടപടി. ‘നോണ്‍-സെഗ്മെന്റല്‍ വിറ്റിലിഗോ’ ചികിത്സയ്ക്ക് ദിവസവും വായിലൂടെ കഴിക്കാവുന്ന RI-NVOQ (upadacitinib) എന്ന മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറി. JAK1 inhibitor വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ് upadacitinib. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ചില സിഗ്‌നലിങ് പാതകളെ നിയന്ത്രിക്കുകയാണ് ഇത് ചെയ്യുന്നത്. വിറ്റിലിഗോ രോഗികളില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിടുന്ന ചികിത്സയ്ക്ക് രോഗത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ചില രോഗികളില്‍ നഷ്ടപ്പെട്ട പിഗ്മെന്റ് തിരിച്ചു വരാനും സഹായിക്കാനാകുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *