ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 5, ബുധന്‍
പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികളില്‍ ക്രൈംബ്രാഞ്ച് പി എസ് സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നൂറിലേറെപ്പേരാണ് പരാതിക്കാര്‍. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പേരെങ്കിലും പരാതിക്കാരുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് സംശയനിഴലിലുള്ള ഇരുപതോളം പരീക്ഷാ, നിയമനങ്ങളില്‍ പകുതിയിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതിക്കാരുടെ മൊഴി. പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ […]
രാത്രി വാർത്തകൾ
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ നിന്നുള്ള അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായി തകർന്നു. 565 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തിയതി […]
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആണ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. ദില്ലിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആർഎസ്എസിനെയും വിമർശിച്ചു.
വ്യാവസായിക വളര്‍ച്ച താഴ്ന്ന നിലയില്‍
വ്യാവസായിക വളര്‍ച്ചയുടെ സൂചികയായ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക വന്‍ ഇടിവ് നേരിട്ടു. ജൂണിലെ 54.2 ല്‍ നിന്ന് ജൂലായില്‍ 53.5 ആയാണ് കുറഞ്ഞത്. അഞ്ചുവര്‍ഷത്തെ താഴ്ന്ന വളര്‍ച്ചാനിരക്കാണിത്. കോവിഡിന് ശേഷമുള്ള വിപണിയുടെ കുതിപ്പിന്റെ വേഗം കുറയുന്നുവെന്നതും ഉത്പാദന മേഖല മാന്ദ്യത്തിന്റെ നിഴലിലാണെന്നുമുള്ള സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. സൂചിക 50ന് മുകളില്‍ തുടരുന്നത് മുന്നേറ്റത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല ശരാശരിയായ 54.2ന് താഴേക്കെത്തിയത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ […]
മലയാളിയുടെ എ.ഐ. സ്റ്റാര്‍ട്ടപ്പിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുക്കുന്നു
നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേട്ടവുമായി മലയാളിയുടെ എ.ഐ. സ്റ്റാര്‍ട്ടപ്പിനെ അമേരിക്കന്‍കമ്പനി 50 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഓര്‍ക്കാട്ടേരി സ്വദേശി നിര്‍മല്‍ നമ്പ്യാര്‍ ഉത്തരാഖണ്ഡ് സ്വദേശി ആദിത്യശര്‍മക്കൊപ്പം തുടങ്ങിയ സൂപ്പര്‍ മാനേജര്‍ എ.ജി.ഐ. എന്ന സ്റ്റാര്‍ട്ടപ്പാണ് യു.എസിലെ പ്രമുഖ 100 കമ്പനികളുടെ പട്ടികയിലുള്ള ഒരു കമ്പനി സ്വന്തമാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാകും. പ്രവര്‍ത്തനംതുടങ്ങി 15 മാസംകൊണ്ടാണ് ഇത്രയുംവലിയ നേട്ടം. ബഹുരാഷ്ട്ര കമ്പനികളുടെ പ്രോജക്ട് മാനേജ്മെന്റ്, നിര്‍വഹണം എന്നിവ എ.ഐ. ഏജന്റ്സിലൂടെ എളുപ്പമാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. നേരത്തെ ഒക്ലസ് എ.എ. എന്നായിരുന്നു […]
‘ഡിസി’ ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ
ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ ആണെങ്കിലും ചിത്രത്തിന്റെ സ്വഭാവം എന്തെന്നത് കൃത്യമായി മനസിലാക്കി തരുന്നതാണ് പ്രൊമോ. മലയാളികളുടെയും പ്രിയങ്കരനായ തമിഴ് സംവിധായകന്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ യുഎസ്പി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഏഴാം തീയതി തിയറ്ററുകളില്‍ എത്തും. വാമിക ഗബ്ബിയാണ് […]
‘ഖലീഫ’ സിനിമയുടെ പുതിയ പോസ്റ്റര്‍
പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖലീഫ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. സ്മാര്‍ട്ട് ആന്‍ഡ് മാസ് ലുക്കിലുള്ള പൃഥ്വിരാജ് ആണ് പോസ്റ്ററിലുള്ളത്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. […]
വെര്‍ണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവ്
ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായി. കമ്പനിയുടെ ജനപ്രിയ 5 സീറ്റര്‍ സെഡാനായ വെര്‍ണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ മോഡല്‍ വാങ്ങുന്നവര്‍ക്ക് പരമാവധി 95,000 രൂപ വരെയും പുതിയ വെര്‍ണയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്‌കൌണ്ടിന് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യം തുടങ്ങിയ ഓഫറുകളും ലഭ്യമായേക്കും. വെര്‍ണയില്‍ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി നല്‍കുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് […]
ഒരു പന്തുകളിക്കാരന്റെ ഇന്ത്യന്‍ യാത്രകള്‍
ചിലപ്പോള്‍ വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, അപ്രതീക്ഷിത നീക്കങ്ങളും വീണുകിട്ടുന്ന അവസരങ്ങളുംകൊണ്ട് കളിയില്‍ മനോഹരമായ വിജയങ്ങളുണ്ടാകാറുണ്ട്. അതുപോലെയാണ് യാത്രകളും. ഏറെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളുമുണ്ടായാലും നമ്മള്‍ ഉദ്ദേശിച്ചപോലെയാകില്ല കാര്യങ്ങള്‍. പെട്ടെന്ന് തീരുമാനിച്ച്, കൈയില്‍ക്കിട്ടിയതു പെറുക്കിക്കൂട്ടി, കിട്ടിയത് കഴിച്ചും എത്തുന്നിടത്തു വിശ്രമിച്ചും നടത്തുന്ന യാത്രയാകും ചിലപ്പോള്‍ അവിസ്മരണീയമാകുക. സി.കെ. വിനീത് എന്ന ഇന്ത്യന്‍ ഫുട്ബോളറിന്റെ യാത്രാനുഭവത്തെ, ജനപദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും സമ്മിശ്ര ഗന്ധങ്ങളും താണ്ടി ഏത് ഉയരത്തിലേക്കും തൊടാന്‍, എത്രയകലത്തിലേക്കും പായാന്‍, ഊര്‍ജ്ജം കൈക്കൊണ്ട പന്തിനോടാണ് ഉപമിക്കുവാന്‍ തോന്നുന്നത്. മൈതാനങ്ങളുടെ വിടര്‍ച്ചയില്‍ കാല്‍കൊണ്ട് […]
