പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി സി പി ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് കൊടുക്കാൻ പോലും പലർക്കും സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് പറഞ്ഞതെന്നാണ് വിശദീകരണം. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്‍റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ആരംഭിച്ചതെന്നും, ഈ മാതൃകയിൽ മറ്റ് മൂന്ന് പ്രധാന മേഖലകളിൽ കൂടി അടിയന്തര ഇടപെടൽ വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ […]
കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി
കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി. അലർട്ടുകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 4, ചൊവ്വ
നദികളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പത്തനംതിട്ടയിലെ പ്രളയബാധിത മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാന്‍ പോലും സമയം കിട്ടിയില്ല. വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു. നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉദയനിധിയുടെ […]
എല്‍ഐസിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്
പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. 31,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. എല്‍ഐസി ഓഹരികള്‍ ഏഴു ശതമാനമാണ് ഇടിഞ്ഞത്. ഒരു ഓഹരിക്ക് 382 രൂപ നിരക്കിലാണ് ഓഫര്‍ ഫോര്‍ സെയില്‍ തറ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാള്‍ 11 ശതമാനം കുറവാണ്. നിലവില്‍ ഓഹരി ഒന്നിന് 398 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. തല്‍സ്ഥിതിയില്‍ എല്‍ഐസിയുടെ വിപണി മൂല്യം […]
യുപിഐ ഇടപാടുകളില്‍ എറണാകുളം മുന്നില്‍
സംസ്ഥാനത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ജില്ലാടിസ്ഥാനത്തില്‍ എറണാകുളം മുന്നില്‍. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ജൂണില്‍ കേരളത്തില്‍ 45.49 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് രാജ്യത്തെ ആകെ ഇടപാടുകളുടെ രണ്ടു ശതമാനം വരും. ഇതിന്റെ ആകെ മൂല്യം 63,489.63 കോടിയാണ്. ദേശീയ തലത്തിലെ ആകെ തുകയുടെ 2.2 ശതമാനം. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 11,938.18 കോടി മൂല്യമുള്ള 9.12 കോടി ഇടപാടുകളാണ് നടന്നത്. ജൂണിലെ ഇടപാടുകളില്‍ അഞ്ചിലൊന്നും എറണാകുളത്താണ്. തൊട്ടുപിന്നിലുള്ള […]
‘തുടക്കം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍
ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങളും ത്രില്ലര്‍ രംഗങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന ‘തുടക്കം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രകാശനം ചെയ്തു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹന്‍ലാല്‍ നിര്‍ണ്ണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയന്‍, […]
‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസിങ് ഡേറ്റ് പോസ്റ്റര്‍
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സിറിയക് ആലഞ്ചേരി നിര്‍മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിച്ച ‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രന്‍ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പന്‍, അഭിലാഷ് വിദ്യാസാഗര്‍, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യന്‍, അനില്‍ […]
മൂന്ന് മിനിറ്റിനുള്ളില്‍ മുഴുവന്‍ സ്റ്റോക്കും വിറ്റുതീര്‍ന്ന് എന്‍ഫീല്‍ഡ്
ബുക്കിങ് ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സ്റ്റോക്കും വിറ്റുതീര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ എക്സ്‌ക്ലൂസീവ് ഷോട്ട്ഗണ്‍ 650 എക്‌സ് റഫ് ക്രാഫ്റ്റ്സ്. തായ്വാനീസ് കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റഫ് ക്രാഫ്റ്റ്സുമായി സഹകരിച്ച് നിര്‍മ്മിച്ച ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളാണിത്. 5.75 ലക്ഷം രൂപ ആയിരുന്നു വില. ലോകമെമ്പാടുമുള്ള വിപണികള്‍ക്കായി പ്രത്യേകം നമ്പര്‍ ചെയ്ത 100 മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചത്. അതില്‍ 25 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. ലോകമെമ്പാടുമുള്ള 9,000ലധികം ആരാധകര്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. […]
ഇങ്ങനെയും ഒരു ജീവിതം
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണ്ണായകമായ തേരോട്ടങ്ങള്‍ക്ക് പലകുറി സാക്ഷ്യം വഹിച്ച, വളരെ പുരാതനവും ശാലീനസുന്ദരവുമായ നെട്ടയം എന്ന ഗ്രാമത്തെ, ചരിത്രകാരന്മാര്‍ മറന്നുപോയതാണോ? പുരാരേഖകളും പഴയവസ്തുവിന്റെ ആധാരങ്ങളും പരിശോധിച്ചാല്‍, നെട്ടയത്തെ കോട്ടപ്പുറം മൈതാനവും സമീപപ്രദേശങ്ങളും രേഖകളായി തെളിവ് നല്കുന്നതായി ഇതില്‍ കുറിച്ചിടുന്നു.. ഒരു ഇടനാടിന്റെ പ്രതീതി ഉളവാക്കുന്ന ഈ ഗ്രാമത്തെ, മതസൗഹാര്‍ദ്ദത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെ പശ്ചാത്തലമായും പുസ്തകത്തില്‍ കാണുന്നു. ‘ഇങ്ങനെയും ഒരു ജീവിതം’. നെട്ടയം ജി.പി നായര്‍. പരിധി പബ്‌ളിക്കേഷന്‍സ്. വില 199 രൂപ.
പുതിയ ഭാഷകള്‍ പഠിക്കുന്നത് മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തും
മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒന്നിലധികം ഭാഷ പഠിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നവരുടെ മസ്തിഷ്‌കം ചെറുപ്പവും ആരോഗ്യകരവുമായി തുടരുമെന്ന് പഠനം പറയുന്നു. പുതിയ ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുതിയ വാക്കുകള്‍ ഓര്‍ത്തെടുക്കുകയും വ്യാകരണം പഠിക്കുകയും ചെയ്യും. ഇതിലൂടെ നിരന്തരം മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണം ചെയ്യും. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജെന്യൂറോസി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷും ഇംഗ്ലീഷും സംസാരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു പഠനത്തില്‍ പങ്കാളികളായത്. […]
