Posted inലേറ്റസ്റ്റ്

പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Posted inലേറ്റസ്റ്റ്

ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഉത്തരവിട്ടു

ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് […]

Posted inലേറ്റസ്റ്റ്

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ്‌ സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ്‌ സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ എം ആർ പരീക്ഷകളും പൂർണ്ണമായും മാറ്റിവെച്ചെന്ന് പി എസ് സി അറിയിത്തു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലകളിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി. തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. അതുപോലെ കണ്ണൂർ ജില്ലയിൽ 3 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.   അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]

Posted inബിസിനസ്സ്

ഇപിഎഫ് വേതന പരിധി 25,000 ലേക്ക് ഉയര്‍ത്തുന്നു

ഇപിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. പത്തുവര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടര്‍ന്ന പരിധി ഉയര്‍ത്താനാണ് അംഗീകാരം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ നിര്‍ബന്ധിത പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പരിധിയില്‍ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം വരികയുള്ളൂ. ഇതുവരെ അടിസ്ഥാന ശമ്പളമായി പ്രതിമാസം 15000 രൂപ വരെ ലഭിച്ചിരുന്ന ജീവനക്കാര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വേതന പരിധി […]

Posted inപുസ്തകങ്ങൾ

ആലിബാബ ക്വന്‍ 3.8 മാക്‌സ് കുറഞ്ഞ വിലയില്‍

പ്രമുഖ യു.എസ് എഐ കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് തുടര്‍ന്ന് ചൈന. ക്വന്‍ 3.8 മാക്‌സ് എഐ മോഡല്‍ ചൈനയിലെ ആലിബാബ പുറത്തിറക്കിയതോടെയാണിത്. കോഡിങ്, റീസണിങ്, മള്‍ട്ടിമോഡല്‍ ടാസ്‌ക്കുകള്‍ എന്നിവയില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ മുന്‍നിര യുഎസ് എഐ മോഡലുകളുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്നതാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനയിലെ മൂണ്‍ഷോട്ട് എഐ കിമി കെ3 എന്ന മോഡല്‍ പുറത്തിറക്കി യു.എസ് കമ്പനികളെ ഞെട്ടിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആലിബാബയുടെ നീക്കം. ക്വന്‍ ശ്രേണിയിലെ ഏറ്റവും വലുതും […]

Posted inവിനോദം

ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ‘യെല്ലമ്മ’

സംഗീതസംവിധായകനെന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാര്‍ഷിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദില്‍ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാന്‍-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്. സാധാരണ വേഷത്തില്‍, കൈയില്‍ ഒരു കിരീടവുമായി നില്‍ക്കുന്ന ദേവി […]

Posted inവിനോദം

ഹാഷിറിന്റെ പുതിയ ചിത്രം ‘ഞൊടി’ ടൈറ്റില്‍ പോസ്റ്റര്‍

‘വാഴ 2’-ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും മിഡ്‌നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേര്‍ന്നാണ് ‘ഞൊടി’ നിര്‍മിക്കുന്നത്. ‘വാഴ’, ‘എക്കോ’, […]

Posted inഓട്ടോമോട്ടീവ്

വിഡ വിഎക്സ്2 മോഡലിന്റെ പുതിയ വേരിയന്റ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ അവരുടെ വിഡ വിഎക്സ്2 മോഡലിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഫിക്സ്ഡ് ബാറ്ററി പാക്കോട് കൂടിയ ഗോ എഫ്ബി വേരിയന്റ് ആണ് വിപണിയില്‍ എത്തിയത്. 1.13 ലക്ഷം രൂപയാണ് വില. 3.1 കിലോവാട്ട്അവര്‍ ഫിക്സ്ഡ് ബാറ്ററി പാക്കാണ് ഈ പുതിയ വേരിയന്റിന് കരുത്തേകുന്നത്. റിമൂവബിള്‍ ബാറ്ററികളുള്ള മറ്റു വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് സാധാരണ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജില്‍ 128 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസി […]