Posted inപുസ്തകങ്ങൾ

ധര്‍മചക്രം

വേദാന്തദര്‍ശനങ്ങള്‍ക്കും ചാര്‍വാകദര്‍ശനങ്ങള്‍ക്കുമൊക്കെ മുന്‍പ് പ്രാചീനഭാരതത്തിലെ ഭോഗഭൂമിവ്യവസ്ഥയില്‍നിന്ന് കര്‍മഭൂമിയുഗമെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈനമിഥോളജിയാണ് ധര്‍മചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാര്‍ ലോകവാസ്തവികതയുടെ സമ്യക് ദര്‍ശനം കണ്ടെത്തിയവരാണ്. ആദിതീര്‍ഥങ്കരനായ ഋഷഭനാഥന്റെയും പുത്രന്മാരുടെയും കഥ പറയുന്ന ധര്‍മചക്രം ജൈനദര്‍ശനങ്ങളുടെ അടിസ്ഥാനശിലകളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസ തുടങ്ങി തത്ത്വമേഖലകളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ് ഇതള്‍ വിടരുന്നത്. ‘ധര്‍മചക്രം’. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.  

Posted inആരോഗ്യം

ശ്വാസകോശാര്‍ബുദത്തിന്റെ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ പ്രധാന വില്ലനാണ് ശ്വാസകോശാര്‍ബുദം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്. മൂന്നാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെ നിസ്സാരമായി കാണരുത്. വിട്ടുമാറാത്ത ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ ബ്ലഡ് വരുന്നത് നിസ്സാരമല്ല. ചെറിയ അളവില്‍ പോലും ബ്ലഡ് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. പടിക്കെട്ടുകള്‍ കയറുമ്പോഴും, കുറച്ച് ദൂരം നടക്കുമ്പോഴുമൊക്കെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി സർക്കാരിന്റെ വിദഗ്ധ സമിതി തള്ളി

ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി.

Posted inബിസിനസ്സ്

മുത്തൂറ്റ് ഫിനാന്‍സിന് 2,825 കോടി രൂപയുടെ ലാഭം

രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടം. ജൂണ്‍ പാദത്തിലെ ലാഭം 2,825 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 1,974 കോടി രൂപയായിരുന്നു. ഏകീകൃത വായ്പാ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളര്‍ച്ചയാണ് ഈ പാദത്തില്‍ മാത്രമായി ഉണ്ടായത്. സ്വര്‍ണ പണയ വായ്പാ ആസ്തി 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളര്‍ച്ച 56,767 കോടി രൂപയാണ്. വായ്പാ ആസ്തി 1,72,053 കോടി […]

Posted inടെക്നോളജി

ജനനത്തീയതി ആവശ്യപ്പെട്ട് വാട്സ്ആപ്പ്

ഇന്ത്യയിലെ ഉപയോക്താക്കളോട് വാട്സ്ആപ്പ് അവരുടെ ജനനത്തീയതി നല്‍കാന്‍ ആവശ്യപ്പെടുന്നത് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനോ? എന്നാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വാട്‌സ്ആപ് നല്‍കുന്ന വിശദീകരണം. രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശനമായ പ്രായപരിധി നിയമങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും കൗമാരക്കാരെ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയിരുന്നു. വാട്സ്ആപ്പില്‍ പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്സ്ആപ്പോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ […]

Posted inവിനോദം

‘മധുരമീ ജീവിത’ത്തിന്റെ ട്രെയിലര്‍

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മധുരമീ ജീവിത’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കര്‍, റോയ് സെബാസ്റ്റ്യന്‍, വിവേക് ശ്രീ, അന്‍സല്‍ പള്ളുരുത്തി, ദില്‍ഷാ പ്രസന്നന്‍, പൂജിത മേനോന്‍, ഗായത്രി […]

Posted inവിനോദം

‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ പച്ചപ്പുള്ള എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആഷിഖ് എ ആര്‍ ആണ്. സത്യനാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രസഗുള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. […]

Posted inഓട്ടോമോട്ടീവ്

ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന്

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ തങ്ങളുടെ ഇഎല്‍- പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന് വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍.സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. സ്‌കൂട്ടറിന്റെ മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 12 […]

Posted inപുസ്തകങ്ങൾ

കളര്‍ ഓണം

ഓണത്തിന് ഒരു വര്‍ണ്ണക്കൂടാരം ഒരുക്കാം! ഓരോ നിറങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ട്. ഈ പുസ്തകത്തിലെ ഓരോ താളുകളും നിങ്ങളുടെ കുരുന്നുകളെ ഓണത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കും. 16 ഉത്സവകാല കളറിംഗ് പേജുകളും, ഒരു പ്രത്യേക ഓണം സ്റ്റിക്കര്‍ ഷീറ്റും ഇതിലുണ്ട്. നമുക്കൊരുമിച്ച് സന്തോഷം നിറഞ്ഞ മനോഹരമായ ഓര്‍മ്മകള്‍ക്ക് നിറം പകരാം. ‘കളര്‍ ഓണം’. ഒരു സംഘം ലേഖകര്‍. കിന്‍ഡര്‍ കളരി. വില 142 രൂപ.  

Posted inആരോഗ്യം

പാല്‍ ദഹിച്ചില്ലെങ്കില്‍ വയറിളക്കമോ?

പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ പാല്‍ നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ എല്ലാവര്‍ക്കും പാല്‍ ഒരുപോലെ ദഹിക്കണമെന്നില്ല. പാല്‍ കുടിക്കുന്നത് നല്ലതാണോ എന്നത്, നിങ്ങളുടെ ശരീരം പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയെ എങ്ങനെ ദഹിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മൃഗങ്ങളുടെ പാല്‍ ദഹിപ്പിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്തമാണ്. പാലിലെ ലാക്ടോസിനെ ചെറുഘടകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നത് ശരീരത്തിലെ ലാക്ടേസ് എന്ന എന്‍സൈം ആണ്. ഈ എന്‍സൈം ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തവരിലാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടാകുന്നത്. പാല്‍ […]