7 24

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ? ഈ സംശയം മിക്കവാറും ആളുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെയുള്ള കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളുമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകുന്നില്ല. മാത്രമല്ല, മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം കാണപ്പെടുന്ന കോളിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൂട്ടീന്‍, സിയാക്‌സാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകളും മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയാകട്ടെ കൊഴുപ്പില്ലാത്ത ശുദ്ധമായ പ്രോട്ടീന്‍ സ്രോതസ്സാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, ആരോഗ്യവാനായ ഒരാള്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷകരമല്ല. അമിതവണ്ണമുള്ളവരും ഉയര്‍ന്ന കൊളസ്‌ട്രോളും ഉള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ ആഴ്ചയില്‍ 3 മുതല്‍ 6 വരെ മുഴുവന്‍ മുട്ട കഴിക്കുന്നതാണ് സുരക്ഷിതം. അതായത് ദിവസവും ശരാശരി ഒരെണ്ണം വീതം ഇവര്‍ക്ക് കഴിക്കാം. മുട്ടയുടെ വെള്ളയില്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തതിനാല്‍ ഇത് എത്ര വേണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *