രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടം. ജൂണ്‍ പാദത്തിലെ ലാഭം 2,825 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 1,974 കോടി രൂപയായിരുന്നു. ഏകീകൃത വായ്പാ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളര്‍ച്ചയാണ് ഈ പാദത്തില്‍ മാത്രമായി ഉണ്ടായത്. സ്വര്‍ണ പണയ വായ്പാ ആസ്തി 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളര്‍ച്ച 56,767 കോടി രൂപയാണ്. വായ്പാ ആസ്തി 1,72,053 കോടി […]
ജനനത്തീയതി ആവശ്യപ്പെട്ട് വാട്സ്ആപ്പ്
ഇന്ത്യയിലെ ഉപയോക്താക്കളോട് വാട്സ്ആപ്പ് അവരുടെ ജനനത്തീയതി നല്‍കാന്‍ ആവശ്യപ്പെടുന്നത് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനോ? എന്നാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വാട്‌സ്ആപ് നല്‍കുന്ന വിശദീകരണം. രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശനമായ പ്രായപരിധി നിയമങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും കൗമാരക്കാരെ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയിരുന്നു. വാട്സ്ആപ്പില്‍ പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്സ്ആപ്പോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ […]
‘മധുരമീ ജീവിത’ത്തിന്റെ ട്രെയിലര്‍
സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മധുരമീ ജീവിത’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കര്‍, റോയ് സെബാസ്റ്റ്യന്‍, വിവേക് ശ്രീ, അന്‍സല്‍ പള്ളുരുത്തി, ദില്‍ഷാ പ്രസന്നന്‍, പൂജിത മേനോന്‍, ഗായത്രി […]
‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം
നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ പച്ചപ്പുള്ള എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആഷിഖ് എ ആര്‍ ആണ്. സത്യനാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രസഗുള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. […]
ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന്
പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ തങ്ങളുടെ ഇഎല്‍- പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന് വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍.സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. സ്‌കൂട്ടറിന്റെ മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 12 […]
കളര്‍ ഓണം
ഓണത്തിന് ഒരു വര്‍ണ്ണക്കൂടാരം ഒരുക്കാം! ഓരോ നിറങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ട്. ഈ പുസ്തകത്തിലെ ഓരോ താളുകളും നിങ്ങളുടെ കുരുന്നുകളെ ഓണത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കും. 16 ഉത്സവകാല കളറിംഗ് പേജുകളും, ഒരു പ്രത്യേക ഓണം സ്റ്റിക്കര്‍ ഷീറ്റും ഇതിലുണ്ട്. നമുക്കൊരുമിച്ച് സന്തോഷം നിറഞ്ഞ മനോഹരമായ ഓര്‍മ്മകള്‍ക്ക് നിറം പകരാം. ‘കളര്‍ ഓണം’. ഒരു സംഘം ലേഖകര്‍. കിന്‍ഡര്‍ കളരി. വില 142 രൂപ.
പാല്‍ ദഹിച്ചില്ലെങ്കില്‍ വയറിളക്കമോ?
പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ പാല്‍ നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ എല്ലാവര്‍ക്കും പാല്‍ ഒരുപോലെ ദഹിക്കണമെന്നില്ല. പാല്‍ കുടിക്കുന്നത് നല്ലതാണോ എന്നത്, നിങ്ങളുടെ ശരീരം പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയെ എങ്ങനെ ദഹിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മൃഗങ്ങളുടെ പാല്‍ ദഹിപ്പിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്തമാണ്. പാലിലെ ലാക്ടോസിനെ ചെറുഘടകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നത് ശരീരത്തിലെ ലാക്ടേസ് എന്ന എന്‍സൈം ആണ്. ഈ എന്‍സൈം ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തവരിലാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടാകുന്നത്. പാല്‍ […]
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്
എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം. സമരസമിതി സെക്രട്ടറി എസ് വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ.
എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി
എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് […]
ഉന്നത പഠനത്തിനായി ചെലവിട്ട പണത്തിന്റെ വിവരങ്ങളുമായി അഭിജിത്ത് ദീപ്കെ.
വിദേശ ഉന്നത പഠനത്തിനായി ചെലവിട്ട പണത്തിന് സ്രോതസില്ലെന്ന വിമർശനത്തിന് ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ട് സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ അഭിജിത് പൂർണ്ണമായും തള്ളി, വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിലവിൽ തനിക്കുണ്ടെന്നും ,ലോൺ ഇപ്പോഴും അടച്ച് തീർത്തിട്ടില്ല, ആർക്കും ഇതേപറ്റി അന്വേഷിക്കാമെന്നും അഭിജിത് ദിപ്കെ വിശദമാക്കി. അഭിജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
