80 -ാം സ്വാതന്ത്രദിനാഘോഷത്തിൽ രാജ്യം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം.ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയങ്ങൾ ഇന്ത്യയെ 2047-ഓടെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവതലമുറയുടെ പങ്കിനെ ഉയർത്തിക്കാട്ടുന്ന വികസിത ഇന്ത്യയ്ക്കായി യുവശക്തി, ഒപ്പം “വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ” എന്നിവയാണ്.
2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ.140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിവിധ ജില്ലകളിൽ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മലപ്പുറത്ത് പികെ ബഷീർ, കോട്ടയത്ത് മോൻസ് ജോസഫ് എന്നിവർ പതാക ഉയർത്തി. പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. കെപിസിസി ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പതാക ഉയർത്തി. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ വന്ദേമാതരവും ദേശീയ ഗാനവും പൂർണമായി ആലപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മേയർ വിവി രാജേഷ് പതാക ഉയർത്തിയതിനൊപ്പം വന്ദേമാതരം മുഴുവൻ ആലപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും നഗരസഭ ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
ദില്ലി എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിട്ടും വന്ദേമാതരം പൂർണ്ണമായി ആലപിച്ചു.
എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വിഷയം വിവാദമാക്കേണ്ടതില്ല. മുഴുവൻ ചൊല്ലിയതിലും പ്രശ്നമല്ല. പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം ഒരു കാലത്തും ദേശീയ ഗാനം അല്ലെന്നും അതിനെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുള്ളൂ എന്നും മറ്റുള്ളവരികൾ വർഗീയ ചുവയുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തിലെ ചേരിതിരിവില്‍ വന്ദേഭാരതം ചൊല്ലി ഒരുവിഭാഗം. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെ മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലി.
ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട് കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനെത്തിയ വിനു വർഗീസാണ് പരാതി നൽകിയത്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട് ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ‘ബിരിയാണി ബഷീർ’ എന്നറിയപ്പെടുന്ന വണ്ടാനം സ്വദേശി ബഷീർ (74) ആണ് മരിച്ചത്.
പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിർപ്പുകൾ സ്വാഭാവികമാണ്. സർവ്വശക്തിയും എടുത്ത് അതിനെ പിന്തുണയ്ക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.
ദില്ലിയിൽ എച്ച്1 എൻ1 കേസുകളുടെ എണ്ണം കൂടി വരുന്നു. ഈ വർഷം ഇതുവരെ ആകെ 1,449 എച്ച്1 എൻ1
ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 229 കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാൽ ഇത്തവണ ആറിരട്ടി വർധനവാണ് രേഖപ്പെടുത്തുന്നതെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു.
ഇൻഡോനേഷ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്രണയത്തിനൊടുവിൽ വീഡിയോ കോളിലൂടെ വിവാഹം കഴിച്ച യുവതി തന്നെ എഐ ചിത്രങ്ങൾ കാണിച്ച് വഞ്ചിച്ചെന്ന ആരോപണവുമായി മുൻ പാകിസ്താൻ സിന്ധ് പ്രവിശ്യാ മന്ത്രി ഗുലാം റസൂൽ ഉനർ മുൻ ഭാര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു.
ഇറാനെ തോൽപിച്ചാലുടൻ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പൽ കൊണ്ടോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു.
