Posted inലേറ്റസ്റ്റ്

ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം

ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. നെയ്യ് ക്രമക്കേടിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാരിന് നിർദേശം നല്‍കി. സീൽഡ് കവറിൽ കോടതിക്ക് നേരിട്ട് അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. അന്ന് തന്നെ കേസ് അന്വേഷണത്തിനുള്ള എസ്ഐടി അംഗങ്ങളുടെ പട്ടിക കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. പട്ടികയിലുള്ള ഉദ്യോഗസ്ഥരും യോഗ്യരും മിടുക്കരുമാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം

സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

  സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും അനുവദിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ […]

Posted inലേറ്റസ്റ്റ്

തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻതുക വകയിരുത്തി

തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻതുക വകയിരുത്തി.ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ബജറ്റിൽ ലാപ്ടോപ്പ് പദ്ധതി, ഗർഭിണികൾക്കും നവവധുക്കൾക്കും സഹായം, പുതിയ കോളേജുകൾ തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുണ്ട്. മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി അധിക വരുമാനം കണ്ടെത്താനും സർക്കാർ ലക്ഷ്യമിടുന്നു.2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍

മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കി. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ മുഖ്യമന്ത്രി തരം താഴരുതെന്നും ജനീഷ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായം അനുവദിച്ചു. കാലവർഷക്കെടുതിയിൽ 26പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Posted inലേറ്റസ്റ്റ്

തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി

തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് പരിഗണിക്കുന്ന കേസിന്‍റെ വിചാരണ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഫസലിന്‍റെ ഭാര്യ മറിയുവിന്‍റെ വിസ്താരവും നടന്നു. തൊണ്ടി മുതലുകൾ ഹാജരാക്കിയപ്പോൾ ഫസലിന്‍റെ രക്തം പുരണ്ട വസ്ത്രം കണ്ട മറിയു അത് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിൽ

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിൽ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്‍റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിലുള്ള ഒഎംആ‍ർ ഷീറ്റ് അടയാളപ്പെടുത്തുന്ന രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ സിബിടി രീതിയിലേക്ക് നീറ്റ് പരീക്ഷ മാറ്റുക എന്നതാണ് പ്രധാന ആലോചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രിയദർശിനി ബസ് യാത്രയുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറിച്ചു നടത്തിയ  വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ

പ്രിയദർശിനി ബസ് യാത്രയുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറിച്ചു നടത്തിയ  വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.

Posted inലേറ്റസ്റ്റ്

പുലിക്കളി സംഘങ്ങൾക്ക് അനുവദിച്ച കേന്ദ്ര ധനസഹായം  ഉത്തരവായി

പുലിക്കളി സംഘങ്ങൾക്ക് അനുവദിച്ച കേന്ദ്ര ധനസഹായം  ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പ്രഖ്യാപനം. ഇത് വൈകിയതിനെതിരെ വ്യാപകമായി പുലിക്കളി സംഘങ്ങൾ പ്രതിഷേധിച്ചിരുന്നു. മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ഫണ്ട് വൈകിയതെന്നും, പ്രത്യേക കേസ് ആയി പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കുകയായിരുന്നു എന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ അറിയിച്ചു.