കാലടി വിസി സിസ തോമസിന്റെ പരാതിയെ തുടർന്ന് ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിപിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി
