ആറന്മുള തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ് തോണി മുങ്ങിയത്. ദേവസ്വം ബോർഡിന്‍റെ പരിചരണം ഇല്ലായ്മയാണ് തിരുവോണത്തോണിയുടെ കേടുപാടിന് കാരണമെന്നാണ് ആക്ഷേപം. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠനങ്ങളിൽ പ്രാധാന്യമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായ് എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണിയെന്ന പേരിൽ പ്രസിദ്ധമായത്. ദേവസ്വം ബോർഡിന്‍റെ അതീനതയിലാണ് തിരുവോണത്തോണി സംരക്ഷിക്കുന്നത്.
ആറന്മുള തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി
