3 25

ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിര്‍പ്പും സമന്വയിപ്പിച്ച് ജെന്‍ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മരിലൂടെ’ മലയാളികള്‍ക്ക് സുപരിചിതയായ അമ്മേരയും നടന്‍ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയില്‍ പുതുതലമുറയ്ക്ക് അവസരങ്ങള്‍ നല്‍കുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോള്‍ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് കൊറിയോഗ്രാഫി ശാന്തി മാസ്റ്റര്‍ ആണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *