കാലങ്ങളായി എന്നും സ്വപ്നങ്ങളിലൂടെ തന്നെ തേടിയെത്തുന്ന, തനിക്കേറെ പ്രിയപ്പെട്ട ആ മാന്‍മിഴികളുടെ സാന്നിധ്യം തേടി സിദ്ധാര്‍ത്ഥ് എത്തിച്ചേര്‍ന്നത് നിഗൂഢതകള്‍ ഏറെ ഒളിഞ്ഞു കിടക്കുന്ന ഭദ്രമംഗലം തറവാട്ടിലാണ്. അവിടെനിന്നും അവനു മുന്നില്‍ വെളിവായതെല്ലാം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്ന പ്രണയത്തിന്റെയും ശാപത്തിന്റെയും വിധിയുടെയും രഹസ്യങ്ങളായിരുന്നു. ഭദ്രമംഗലത്തെ സിദ്ധാര്‍ത്ഥിനു വേണ്ടി പൂര്‍വികരും കാലവും കാത്തുവെച്ച ആ നിയോഗം അവന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ… യുഗങ്ങള്‍ക്കിപ്പുറം തന്നെ കാത്തിരിക്കുന്ന ശത്രുവിനെ നേരിടാന്‍ മാത്രം ശക്തി സിദ്ധാര്‍ത്ഥിന് ഉണ്ടായിരുന്നോ… തന്റെ ആത്മാവിന്റെ പാതിയായവളെ കൂടെക്കൂട്ടാന്‍ ഇനിയും വെല്ലുവിളികള്‍ നേരിടണമോ… എല്ലാത്തിനുമുപരി, ഒരു ശാപമോക്ഷം, അത് പ്രാപ്തമാകുമോ… കാലങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി കഥ. ‘ഇരുപത്തൊന്ന് പ്രണയകാലങ്ങള്‍’. അളകനന്ദ എസ്. ഗ്രീന്‍ ബുക്‌സ്. വില 255 രൂപ.
