ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ഭാവന സ്റ്റുഡിയോസിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ തരംഗം സൃഷ്ടിക്കുകയാണ്. വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 61.37 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം നിവിന്‍ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ്. ഇരുവര്‍ക്കുമൊപ്പം ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുക്കെട്ടിന്റെ ഹിറ്റ് മേക്കിംഗ് ശൈലിയും കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒരുപോലെ ആഘോഷനിമിഷമായി ഇത് മാറി. ഓണത്തിന് തൊട്ടുമുമ്പ് റിലീസിനെത്തിയ ചിത്രം, ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും തിയേറ്ററുകളില്‍ വന്‍ ജനത്തിരക്കോടെ തുടരുമെന്ന് ഉറപ്പിക്കാം. നിലവിലെ തരംഗം തുടര്‍ന്നാല്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ ചിത്രം സുരക്ഷിതമായി ഇടംനേടുമെന്നാണ് കണക്കുകൂട്ടല്‍.
തരംഗം സൃഷ്ടിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
