കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ എ.ഐ പ്ലാനിലേക്കുള്ള ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ജെമിനി എ.ഐ അസിസ്റ്റന്റിലും ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകുന്ന എ.ഐ ടൂളുകള്‍ അടങ്ങിയ സവിശേഷ സ്റ്റുഡന്റ്സ് ഹബ്ബ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം യു.എസിന് പുറത്തുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക്, ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ എ.ഐ പ്ലസ് സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ജെമിനി ഒമ്നിയിലേക്കുള്ള പ്രവേശനം, ജെമിനിയില്‍ 2 മടങ്ങ് അധിക ഉപയോഗ പരിധി, 400 ജി.ബി സ്റ്റോറേജ് എന്നിവയും ലഭിക്കും. ജെമിനി ആപ്പ്, ജിമെയിലിലെ ജെമിനി, ഗൂഗിള്‍ ഫ്ളോ, ജെമിനി നോട്ട്ബുക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഇന്ത്യയില്‍ ഗൂഗിള്‍ എ.ഐ പ്ലസിന് പ്രതിമാസം 399 രൂപയാണ് വരുന്നത്. പ്രതിമാസ നിരക്കില്‍ കണക്കാക്കിയാല്‍ 12 മാസത്തേക്ക് 4,788 രൂപ വരുന്ന പ്ലാനുകളാണ് ഗൂഗിള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.
