രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ വളര്‍ച്ച ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലെന്ന് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 17.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളര്‍ച്ച 6.9 ശതമാനം മാത്രമാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 73.73 ലക്ഷം കോടി രൂപയിലെത്തി. 2021 മാര്‍ച്ച് സാമ്പത്തിക വര്‍ഷത്തില്‍ 2.3 കോടിയായിരുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം 2026 മാര്‍ച്ചില്‍ 6.1 കോടിയായി ഉയര്‍ന്നു. 2.7 മടങ്ങ് വര്‍ധനയാണിത്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് എസ്.ഐ.പി. വഴിയുള്ള ആകെ ആസ്തി 14.83 ലക്ഷം കോടി രൂപയാണ്. ഇത് ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 20.1 ശതമാനമാണ്. പ്രതിമാസ എസ്.ഐ.പി. നിക്ഷേപം 2026 മാര്‍ച്ചില്‍ 32,087 കോടി രൂപയെന്ന റെക്കോഡിലുമെത്തി.
