തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി, പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്കാണ് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചത്. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു. എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനായി നല്‍കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം.
ജാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു
ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച നടന്ന നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി
ബിസിസിഐ മുൻ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഓഫീസിൽ കടുത്ത ഭാഷയിലുള്ള രണ്ട് കത്തുകൾ ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗാംഗുലിയുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയില്‍ വ്യക്തമാക്കുന്നു.
ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് എച്ച് സലാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞ ജൂണ്‍ 26ന് ആശുപത്രിയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലം നൂറ് പേരെ നിയമിച്ചുവെന്നും ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് നിയമനം […]
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതി ഹർജി തള്ളി. മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്. അതേസമയം, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു എന്നാണ് വിവരം. 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികൾ അടക്കം 360 […]
മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി മന്ത്രി എൻ ഷംസുദ്ദീന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 11, ചൊവ്വ
മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രി ഒ.ജെ.ജനീഷ് മുഖ്യമന്ത്രിക്കു കൈമാറി. മെസ്സിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പണം അയച്ചതിന്റെയോ ടീം പണം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ലെന്നും എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയോ സ്പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ പോലും രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശനാണ്യ […]
രാത്രി വാർത്തകൾ
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതിന് മുൻപ് വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും യുഎസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ […]
വമ്പന്‍ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ
ഊബര്‍, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ പ്രമുഖ വമ്പന്‍ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കള്‍ ഉണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം വളര്‍ച്ച. ബ്ലിങ്കിറ്റ്: 7.9 കോടി, സ്വിഗ്ഗി: 6.7 കോടി, സൊമാറ്റോ: 6.3 കോടി, സെപ്‌റ്റോ: 5.8 കോടി, ഉബര്‍: 3.9 കോടി, ഓല: 2.7 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ആക്ടീവ് യൂസര്‍മാരുടെ എണ്ണം. മാര്‍ച്ച് […]
മസ്‌കിന് തിരിച്ചടി, പുതിയ ഡാറ്റാ സെന്ററുകള്‍ക്ക് അനുമതിയില്ല!
പുതിയ ഡാറ്റാ സെന്ററുകള്‍ക്ക് അനുമതി നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് യു.എസിലെ ടെക്സാസ് സംസ്ഥാനം. സംസ്ഥാനത്തിന്റെ പവര്‍ ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്ന പുതിയ ഡാറ്റാ സെന്ററുകളുടെ അനുമതി താത്കാലികമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബട്ടാണ് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുന്‍പ് ഡേറ്റാ സെന്ററുകളുടെ വൈദ്യുതി-ജലം ഉപയോഗം അടക്കമുള്ളവയെക്കുറിച്ച് സമഗ്ര ഓഡിറ്റ് തടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് കനത്ത തിരിച്ചടിയാണ് ഗവര്‍ണറുടെ നീക്കം. ടെസ്ലയുടെ ആസ്ഥാനം […]
