Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂന മർദ്ദം തുടരുന്നുമുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു

എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബില്ലിനെ എതിർത്ത് കെസി വേണുഗോപാൽ എംപി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്, ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്, അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേ​ദ​ഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വമർശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിക്കെതിരായ വഞ്ചനാക്കുറ്റം ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അമേരിക്കന്‍ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ താത്പര്യങ്ങള്‍ വിറ്റുതുലക്കാന്‍ നിര്‍ബന്ധിതനായെന്നും, ഇതിന് രാജ്യം വലിയ വിലയാണ് നല്‍കുന്നതെന്നും, കേസ് റദ്ദാക്കിയതിന് പിന്നില്‍ പുറത്തു കാണുന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 12, ബുധന്‍

  മെസിയെ കേരളത്തിലേക്കു കൊണ്ടുവരുമെന്നു പ്രചരിപ്പിച്ച് മുന്‍ സ്പോര്‍ട്സ് മന്ത്രിയും റിപ്പോര്‍ട്ടര്‍ ടിവി ഉടമയും നടത്തിയ ഇടപാടുകള്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും മറ്റു ബാധ്യതകളും ഉണ്ടാക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കായികരംഗത്ത് കേരളത്തിനു ചീത്തപ്പേരുണ്ടാക്കി. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന നടപടികള്‍ ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചട്ടം മറികടന്ന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മന്ത്രിയുടെ വിദേശയാത്രയ്ക്ക് 14 ലക്ഷത്തോളം രൂപ ചെലവാക്കിയെന്ന് കായികമന്ത്രി ഒജെ ജെനീഷ്. അരുണാചല്‍പ്രദേശിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും

കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

Posted inബിസിനസ്സ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ ഇടിവ്

രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ജൂലൈയില്‍ ഇടിവ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റനിക്ഷേപം 28,973.41 കോടിയായിരുന്നു. ജൂലൈയില്‍ ഇത് 24,697.39 കോടിയായി കുറഞ്ഞു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് കുറഞ്ഞെങ്കിലും, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വിഹിതം ജൂലൈയില്‍ വീണ്ടും ഉയര്‍ന്നു. ജൂണിലെ 31,781 കോടിയില്‍ നിന്ന് 0.6 ശതമാനം വര്‍ധിച്ച് ജൂലൈയില്‍ 31,961 കോടി രൂപയിലെത്തി. […]

Posted inടെക്നോളജി

വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ ഓറക്കിള്‍

വേഗത്തില്‍ വളരുന്ന എഐ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ പ്രമുഖ ഐടി കമ്പനിയായ ഓറക്കിള്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ എഐയുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ച്ചറിനായി കമ്പനി ഏകദേശം 5570 കോടി ഡോളര്‍ ആണ് ചെലവഴിച്ചത്. ഈ നിക്ഷേപങ്ങള്‍ക്കായി 4300 കോടി ഡോളറാണ് കമ്പനി കടമെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി 21,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ഏകദേശം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 13 ശതമാനത്തിന് തുല്യമായിരുന്നു. നിലവില്‍ കമ്പനിയിലെ […]

Posted inവിനോദം

‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്വാന്‍’ ടീസര്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്വാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി സെയ്ഫ് അലി ഖാനും, വില്ലനായി അക്ഷയ് കുമാറും വേഷമിടുന്നു. ബൊമ്മന്‍ ഇറാനി, ശ്രീയ പില്‍ഗോങ്കര്‍, സയ്യാമി ഖേര്‍ എന്നിവരുള്‍പ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പല്ലെന്നും കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച വേഷം ബൊമ്മന്‍ ഇറാനി ചെയ്യുന്നു. പ്രീതിം സംഗീതം […]

Posted inവിനോദം

‘മകുടം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വിശാല്‍ നായകനാകുന്നതും സംവിധാനം ചെയ്യുന്നതുമായ ‘മകുടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതില്‍ വിശാല്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രവും വിശാലിന്റെ 35-ാമത്തെ സിനിമയുമായ ഇത്, കടല്‍ പശ്ചാത്തലത്തിലുള്ള ചേസിംഗുകള്‍, തീ പാറുന്ന സംഘട്ടനങ്ങള്‍, ശക്തമായ സംഭാഷണങ്ങള്‍ എന്നിവയോടെയുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. ദുഷാരാ വിജയന്‍, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജി. വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇ മോട്ടര്‍ സൈക്കിള്‍

ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അടുത്തവര്‍ഷം അവതരിപ്പിക്കും. രണ്ടു മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുക. അഡ്വഞ്ചര്‍, നേക്കഡ് മോഡലുകളായിരിക്കും ഇവ. ഇമോട്ടര്‍സൈക്കിളുകള്‍ കൂടി വരുന്നതോടെ ഹീറോയ്ക്ക് ഇലക്ട്രിക് സെഗ്മെന്‍ഡില്‍ കൂടുതല്‍ മേല്‍ക്കൈ ലഭിക്കും. സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം ഉണ്ടായിട്ടും തീര്‍ത്തും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഇ മോട്ടര്‍സൈക്കിളുകള്‍ വരുന്നത്. മികച്ച പ്രകടം, റൈഡിങ് കംഫര്‍ട്ട്, ഗ്രേഡബിലിറ്റി, റേഞ്ച് എന്നിവയെ അടിസ്ഥാനമാക്കി, മോട്ടര്‍സൈക്കിള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ പെര്‍ഫോമന്‍സ് നല്‍കുന്ന മോഡലുകളായിരിക്കും ഇവയെന്ന് ഹോറോ മോട്ടോര്‍ കോര്‍പ്പ് സ്ഥിതീകരിച്ചു. യുബിഇഎക്‌സ്, […]