ദുല്‍ഖര്‍ സല്മാന് നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിമി’ലെ രണ്ടാം ഗാനം ‘ലൂസര്‍’ പുറത്ത്. ജേക്സ് ബിജോയ് ഈണം നല്കിയ ഗാനം ആലപിച്ചത് ദുല്‍ഖര്‍ സല്മാന് തന്നെയാണ്. സുഹൈല്‍ കോയ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. കെ ബാലസാരംഗന്‍, ജേക്സ് ബിജോയ് എന്നിവരാണ് ഗാനത്തിന് പിന്നണിയില്‍ ശബ്ദം നല്കിയ മറ്റ് രണ്ട് ഗായകര്‍. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ മെഗാ റിലീസായി എത്തും. ഏറെ സ്റ്റൈലിഷ് ആയി, ത്രസിപ്പിക്കുന്ന ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറില്‍, ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കായദു ലോഹര്‍, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
