ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്’ ആദ്യദിനം നേടിയത് 150 കോടി. ഇതോടെ ആദ്യദിനം 100 കോടി നേടുന്ന ആദ്യ മലയാള സംവിധായികയായും ഗീതു മോഹന്‍ദാസ് മാറി. സാക്‌നില്‍കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം 120.75 കോടി രൂപ ഗ്രോസും വിദേശ വിപണികളില്‍ നിന്ന് 20 കോടി രൂപ ഗ്രോസും ചിത്രം നേടി. ഇന്ത്യയിലുടനീളം 24,579 ഷോകളില്‍ നിന്നായി ചിത്രം 101.10 കോടി രൂപയാണ് നേടിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ നെറ്റ് കളക്ഷനില്‍ 101.10 കോടി സ്വന്തമാക്കിയ ടോക്‌സിക്, മുന്‍നിര ചിത്രങ്ങളായ കല്‍ക്കി (95 കോടി), സലാര്‍ (91 കോടി), ആദിപുരുഷ് (87 കോടി), ദേവര (83 കോടി), ജവാന്‍ (75 കോടി) എന്നിവയുടെ ആദ്യദിന നേട്ടങ്ങളെ പിന്തള്ളുകയും ചെയ്തു. കര്‍ണാടകയിലാണ് ചിത്രം ഏറ്റവും കലക്ഷന്‍ നേടിയത് (30.50 കോടി രൂപ). ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 18.50 കോടി, തമിഴ്നാട്ടില്‍ നിന്ന് 6.75 കോടി, കേരളത്തില്‍ നിന്ന് 2.25 കോടി എന്നിങ്ങനെയാണ് കലക്ഷന്‍.
ആദ്യദിനം 150 കോടി നേടി ഗീതു-യഷ് ചിത്രം ‘ടോക്‌സിക്’
