Posted inലേറ്റസ്റ്റ്

വിഴിഞ്ഞം തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. തുരങ്കത്തിൽ നിന്ന് റെയിൽ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയിൽ മാത്രം 21 വീടുണ്ട്. അലൈൻമെന്‍റിൽ മാറ്റം വേണമെന്ന് പറയാൻ പിന്നെയുമുണ്ട് കാരണം.വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ 10.7 കിലോമീറ്റർ ദൂരമാണുള്ളത്. തുറമുഖത്ത് നിന്ന് 150 മീറ്റർ മാറി കരിമ്പള്ളിക്കരയിൽ നിന്ന് ടണലിലേക്ക് കയറും. പിന്നെ 9.43 കിലോമീറ്ററിൽ തുരങ്കം. വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിന് സമാന്തരമായി 30 […]

Posted inലേറ്റസ്റ്റ്

സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിഡി സവർക്കറുടെ പേര്. അതിന്റെ പേരിൽ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വിഡി സവർക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസർക്കാരിന്റെ കയ്യിൽ രേഖകളുണ്ട്. സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പുമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Posted inലേറ്റസ്റ്റ്

കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെ അദ്ദേഹം തുടരും. പിന്നീട് പുനഃസംഘടനയ ,തെരഞ്ഞെടുപ്പോയെന്നത് ദേശീയ നേതൃത്വം തീരുമാനിക്കും. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെത്തുമോയെന്ന് സംശയമുണർന്നിരുന്നു. അതിനിടെയാണ് കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ തുടരട്ടെയെന്ന് നേതൃത്വം തീരുമാനിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അൽഖ്വയ്ദ ഉപസംഘടനയാണ്    ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്ന് യുഎൻ റിപ്പോർട്ട്

അൽഖ്വയ്ദ ഉപസംഘടനയാണ്    ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്ന് യുഎൻ റിപ്പോർട്ട്. അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്‍വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തൽ. ബംഗ്ലാദേശിൽ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അൽഖ്വയ്ദയും ഐസിസും രാസ–ജൈവ ആയുധങ്ങൾ ഉന്നമിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 13, വ്യാഴം

വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ച് കലൂര്‍ സ്റ്റേഡിയം നവീകരിച്ചതടക്കമുള്ള ക്രമക്കേടുകള്‍ക്ക് മുന്‍ മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടിവരുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ക്രമക്കേട് നടത്തിയവര്‍ കുറ്റം സമ്മതിക്കുമോ? അന്വേഷണം നടത്തി കബളിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി. തുടരെത്തുടരെയുള്ള ബഹളങ്ങള്‍ക്കിടയിലായിരുന്നു രാജ്യസഭ ഇന്നലെ ബില്‍ പാസാക്കിയത്. അമിത് ഷാ എവിടെയെന്ന ജെബി മേത്തറുടെ ചോദ്യം, സി. സദാനന്ദന്റെ പ്രസംഗത്തിലെ സവര്‍ക്കര്‍ പരാമര്‍ശം, കേരളത്തില്‍ ജിന്നയുടെ ലീഗ് ഭരണത്തിന്റെ […]

Posted inബിസിനസ്സ്

കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 138 ലക്ഷം കോടി രൂപയായി

ഇന്ത്യയിലെ 300 മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി (ഏകദേശം 138 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ഈ 300 ബിസിനസുകളെ മാത്രം ഒരു രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി അത് മാറും. സൗദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് ഈ ബിസിനസുകളുടെ മൂല്യം. ഓഗസ്റ്റ് 11ന് പുറത്തുവന്ന ‘ബാര്‍ക്ലേയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ്-ഹുറൂണ്‍ ഇന്ത്യ’ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ മൊത്തം […]

Posted inടെക്നോളജി

‘എക്‌സി’ല്‍ നിന്ന് ഇനി എളുപ്പം പണമുണ്ടാക്കാനാവില്ല

‘എക്‌സി’ല്‍ നിന്ന് ഇനി എളുപ്പം പണമുണ്ടാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. മൂന്ന് വര്‍ഷമായി തുടരുന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. പകരം സെപ്റ്റംബര്‍ എട്ട് മുതല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്‌സ് പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്‌സ് പ്രോഗ്രാം അനുസരിച്ച് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകള്‍ക്ക് മാത്രമേ ഉപയോക്താവിന് വരുമാനം ലഭിക്കുകയുള്ളൂ. ഇതു പ്ലാറ്റ്ഫോമില്‍ വര്‍ദ്ധിച്ചുവരുന്ന നിര്‍മിത ബുദ്ധി […]

Posted inവിനോദം

‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്

ബിജു മേനോനും നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബര്‍ മാസം റിലീസ് ചെയ്യും . നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, […]

Posted inഓട്ടോമോട്ടീവ്

എയ്റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി കിര്‍ലോസ്‌കര്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. പരിമിതമായ കാലയളവിലേക്ക് വേണ്ടി മാത്രമാണ് പുതിയ പതിപ്പ്. ഇതിന് കൂടുതല്‍ സ്പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി എക്സ്റ്റീരിയറില്‍ ബ്ലാക്ക് നിറവുമായി ബന്ധപ്പെട്ട് നിരവധി ആകര്‍ഷണീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ എയ്റോ ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് ആണ് മറ്റൊരു പ്രത്യകത. ഈ പാക്കേജിന് 31,999 രൂപയാണ് വില വരുന്നത്. നിയോ ഡ്രൈവ്, സ്ട്രോങ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ […]

Posted inവിനോദം

‘ഇദയം മുരളി’യില്‍ ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോ

അഥര്‍വ നായകനായി എത്തിയ റൊമാന്റിക് എന്റെര്‍ടെയ്‌നര്‍ ‘ഇദയം മുരളി’ കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയും പുറത്തുവന്നു. ആവേശം സിനിമയിലെ ‘നാടിന്‍ പൊന്‍മകനെ..’ എന്ന?ഗാനമാണ് പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സ്ട്രീമിംഗ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളില്‍ ഇദയം മുരളി പ്രേക്ഷകര്‍ക്ക് കാണാനാകും. ചിത്രം ആകാശ് ഭാസ്‌കരന്‍, സെന്തില്‍ കുമാര്‍ കേശവന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. […]