Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.   പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കുന്നതിന് സി പി ഐക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും പാർലമെന്‍ററി പാർട്ടി യോഗം […]

Posted inബിസിനസ്സ്

ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്കയുടെ നിക്ഷേപം

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ആഗോള ബാങ്കിംഗ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയും തമ്മില്‍ പുതിയൊരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക ഏകദേശം 18,268 കോടി രൂപ (1.9 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. ഇക്വിറ്റി ഓഹരികളുടെയും വാറന്റുകളുടെയും മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് വഴിയാണ് ഈ നിക്ഷേപം നടക്കുന്നത്. തുടക്കത്തില്‍ ജിയോ ക്രെഡിറ്റിന്റെ 26.5 ശതമാനം ഓഹരികളാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ലഭിക്കുക. […]

Posted inടെക്നോളജി

ഏഴ് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രായപൂര്‍ത്തി ആകാത്തവരുടെതെന്ന് സംശയിക്കുന്ന 4,62,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഡിസംബറിനും ജൂണിനും ഇടയില്‍ നിര്‍ജ്ജീവമാക്കിയെന്ന് കമ്പനി പറയുന്നു. എഐ സഹായത്തോടെയാണ് കുട്ടികളുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റ കണ്ടെത്തുന്നത്. അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതിന് ശേഷം ഉപയോക്താക്കള്‍ വീണ്ടും പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാന്‍ കമ്പനി ജാഗ്രത പാലിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേലുള്ള […]

Posted inവിനോദം

‘പ്യാര്‍ പ്രേമ കല്യാണ’യുടെ ട്രെയിലര്‍

‘പ്യാര്‍ പ്രേമ കാതല്‍’, ‘സ്റ്റാര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ എളന്‍ നായകനായും സംവിധായകനായും ഒരുക്കുന്ന പുതിയ ചിത്രമായ ‘പ്യാര്‍ പ്രേമ കല്യാണ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 21ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ സാന്‍വേ മേഘനയാണ് നായിക. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറാന്‍ വിസമ്മതിക്കുന്ന ഭാര്യയും, അവളെ അനുനയിപ്പിക്കാനായി അവളുടെ വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഭര്‍ത്താവും നേരിടുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാധിക ശരത്കുമാര്‍, യോഗി ബാബു, എം.എസ്. […]

Posted inവിനോദം

‘ഡിസി’ നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍

ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിലെത്തിയ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ത്രില്ലറായ ‘ഡിസി’ നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തില്‍ വാമിഖ ഗബ്ബിയാണ് നായിക. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ പ്രശംസ നേടി. സംവിധായകനായി തിളങ്ങിയ ലോകേഷ് കനകരാജ് ദേവദാസ് എന്ന കഥാപാത്രത്തിലൂടെ നായകനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. […]

Posted inഓട്ടോമോട്ടീവ്

‘ഹെക്ടര്‍ ഹോക്കിന്റെ’ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ത്രീ-റോ എസ്യുവിയായ ‘ഹെക്ടര്‍ ഹോക്കിന്റെ’ പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജെഎസ്ഡബ്ല്യു – എംജി മോട്ടോര്‍ ഇന്ത്യ. ഓഗസ്റ്റ് 26-ന് വാഹനം ഔദ്യോഗികമായി വിപണിയില്‍ പുറത്തിറക്കും. പ്രീ-ബുക്കിങ് ആരംഭിച്ചു. 21,000 രൂപ മുന്‍കൂറായി നല്‍കി ബുക്ക് ചെയ്യാം. വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 എസ്യുവിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ വാഹനം, എംജിയുടെ പുതിയ ‘അഡാപ്റ്റ്’ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ മോഡലാണ്. ഹെക്ടര്‍ ഹോക്ക് ആദ്യം ഒരു ഇലക്ട്രിക് വാഹനമായി വിപണിയിലെത്താനാണ് സാധ്യത. ഒറ്റത്തവണ ചാര്‍ജ് […]

Posted inപുസ്തകങ്ങൾ

ഖബറുകളുടെ ഖബര്‍

വാള്‍ത്തലയ്ക്ക് മുന്നിലിരുന്ന് കഥ പറഞ്ഞു കഥപറഞ്ഞ് കഥയെ ജീവിതവും ജീവിതത്തെ കഥയുമാക്കിയ ഷഹരസാദിന്റെ പിന്‍മുറയിലേക്ക് തന്റേതായ കഥാഭൂമികയും, വ്യതിരിക്ത ശൈലിയും പദപ്രയോഗങ്ങളും ഇതിവൃത്തങ്ങളുമായാണ് കഥാക്യത്തിന്റെ പുതുവരവ്. ചെറുകഥാലോകം കെട്ടിലും മട്ടിലും പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന നവകാലത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍ തിരിച്ചറിവുകളുടെ ഒറ്റവഴിയുടേതാണ്.ഉറച്ചതും സ്വതന്ത്രവുമായ ഭാഷയിലൂടെ ഈ കഥാകൃത്ത് കണ്ടെത്തുന്ന കാഴ്ചകള്‍ ജീവിതത്തിന്റെ ഒരു മറുലോകം നമുക്ക് കാട്ടിത്തരുന്നുണ്ട്. ശാസ്ത്രവും കഥാവഴികളും പലപ്പോഴും കൂട്ടിച്ചേര്‍ത്തു പരീക്ഷിച്ചുകൊണ്ട് എഴുത്തിന്റെ വിചിത്രവഴികളിലൂടെ വായനക്കാരെ നടത്തുന്നതിനൊപ്പം തന്റെ നിലപാടുകളുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്നു. ‘ഖബറുകളുടെ ഖബര്‍’. […]

Posted inആരോഗ്യം

തിളക്കമുള്ളതുമായ ചര്‍മ്മത്തിന് കഞ്ഞി വെള്ളം

കഞ്ഞി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ജലാംശം, തിളക്കം, ദൃഢത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം. പോഷകസമൃദ്ധമായ ഇതിന്റെ ഗുണങ്ങള്‍, ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത അന്നജവും അരിയില്‍ നിന്നുള്ള സെറാമൈഡുകളും അരി കഴുകിയ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഗണ്യമായി കുറയ്ക്കാനും, അതേസമയം ചര്‍മ്മത്തിന്റെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്താനും അരിയില്‍ നിന്നുള്ള സെറാമൈഡുകള്‍ക്ക് കഴിയുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട […]

Posted inലേറ്റസ്റ്റ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി ജെ പി. പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

Posted inലേറ്റസ്റ്റ്

കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകും

കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകും. ചലച്ചിത്ര നടൻ മധു, കവി ശ്രീകുമാരൻ തമ്പി, മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ് നൽകുന്നത്.