സ്വര്‍ണ വിലകുതിപ്പ് തുടരുമ്പോള്‍ ആഭരണ ഡിമാന്‍ഡില്‍ വന്‍ കുറവ്. കഴിഞ്ഞ രക്ഷാബന്ധന് മുതല്‍ ഓണം വരെയുള്ള ഉത്സവകാലത്ത് വില്‍പ്പനയില്‍ 28 ശതമാനമാണ് ഇടിവ്. മുന്‍ വര്‍ഷം 50 ടണ്‍ ആയിരുന്ന വില്‍പ്പന 28 ശതമാനം കുറഞ്ഞതായി ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന് പറയുന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് – അല്ലെങ്കില്‍ കോവിഡ് മുതലുള്ള ഈ കാലയളവിലെ ഏറ്റവും വലിയ ഇടിവാണ് ആഭരണങ്ങളിലുണ്ടായിരിക്കുന്നത്. സ്വര്‍ണ വിലയില്‍ 49% വാര്‍ഷിക വര്‍ധനവുണ്ടായതാണ് ഇതിന് കാരണമെന്ന് ജ്വല്ലറികള്‍ […]
അക്ഷയ് കുമാര്‍ ചിത്രം ‘ജോളി എല്‍എല്‍ബി 3’ ട്രെയിലര്‍
അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ജോളി എല്‍എല്‍ബി 3’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. കോമഡിക്കും പ്രധാന്യമുള്ള ഒരു കോര്‍ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. 2017ല്‍ അക്ഷയ് കുമാര്‍, ഹുമ ഖുറേഷി എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്നു ജോളി എല്‍എല്‍ബി 2. 2013-ല്‍ പുറത്തിറങ്ങിയ ജോളി എല്‍എല്‍ബിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ആദ്യ ചിത്രത്തില്‍ അര്‍ഷാദും […]
കവിന് നായകനായ ചിത്രം ‘കിസ്സ്’ ട്രെയിലര്‍
കവിന് നായകനാകുന്ന പുതിയ ചിത്രം ‘കിസ്സ്’ ട്രെയിലര്‍ എത്തി. സതീഷ് കൃഷ്ണന് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 19നായിരിക്കും റിലീസ് ചെയ്യുക. ചുംബിക്കുന്ന ആളുകളെ നേരിട്ടു കണ്ടാല്‍ അവരുടെ ഭാവി അറിയാന്‍ കഴിയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെന്‍ മാര്ട്ടിന് ആണ് സംഗീതം. ഹരീഷ് കൃഷ്ണന് ആണ് ഛായാഗ്രഹണം. പ്രഭു, വി.ടി.വി ഗണേഷ്, ആര്‍ജെ വിജയ്, റാവു രമേശ്, ദേവയാനി, ശക്തി രാജ് […]
റോയല്‍ എന്‍ഫീല്‍ഡിനും വില കുറയും
ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്. സെപ്റ്റംബര്‍ 22 മുതല്‍ ജനപ്രിയ മോഡലായ 350 സിസി എന്‍ഫീല്‍ഡിന്റെ വില 22,000 രൂപ വരെ കുറയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ മോട്ടോര്‍സൈക്കിള്‍, സര്‍വീസ്, അപ്പാരല്‍സ്, ആക്സസറീസ് ശ്രണിയിലുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 350 സിസിയില്‍ കൂടുതലുള്ള ശ്രേണിയുടെ വിലകള്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ അനുസരിച്ച് മാറുമെന്നും കമ്പനി അറിയിച്ചു. മോട്ടോര്‍സൈക്കിളുകള്‍ പുതിയ വിലയോടെ 2025 സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് […]
നൈര്‍മല്യം
സ്ത്രീത്വത്തിന്റെ അതിന്റെ ശക്തിയുടെ ഒരാഘോഷം കൂടിയാണ് ഈ നോവല്‍. ഓരോ സ്ത്രീകഥാപാത്രത്തേയും പരസ്പരം തികച്ചും വിഭിന്നരായി, എന്നാല്‍ ഉറച്ച പെണ്‍കരുത്തിന്റെ പൊന്‍നൂലുകളാല്‍ യോജിക്കപ്പെട്ടവരായി ആണ് നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. സങ്കീര്‍ണതകള്‍ക്കിടയിലും ലാളിത്യവും നിര്‍മലമായ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവം നല്‍കും. ‘നൈര്‍മല്യം’. നിസി വാസന്. കൈരളി ബുക്സ്. വില 456 രൂപ.
കാന്‍സര്‍ പ്രതിരോധവാക്സീന്‍ വിജയമെന്ന് റഷ്യ
കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്സ് വാക്സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം. 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്സീന് ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു. ഈ വാക്സീന് പരീക്ഷിച്ച രോഗികളിലെ അര്‍ബുദ മുഴകള്‍ ചുരുങ്ങിയതായും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറയുന്നു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് വാക്സീന് വികസിപ്പിച്ചത്. കോവിഡ്-19 വാക്സീനുകള്‍ക്ക് സമാനമായ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തി. […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 10, ബുധനാഴ്ച
◾https://dailynewslive.in/ മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോര്‍ഡ് […]
സ്വര്‍ണവില ഇന്നും വര്‍ധന, പവന് 81,040 രൂപ!
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 […]
മെലിഞ്ഞുണങ്ങി ഐഫോണ്‍ 17 എയറെത്തി
മെലിഞ്ഞുണങ്ങിയ ഐഫോണ്‍ 17 എയര്‍ അടക്കം പുതിയ തലമുറ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍. മിക്ക ഐഫോണുകളിലും ഇ-സിം മാത്രമായിരിക്കും ഉണ്ടാവുക. ഏറ്റവും കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ മോഡലെന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 എയറിന്റെ വരവ്. 5.6 എം.എം കനമാണ് ഫോണിന്. മുന്നിലും പിന്നിലും ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയുണ്ട്. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്.ഡി.ആര് പ്രോമോഷന് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2ഃ സൂം മോഡുള്ള 48 മെഗാപിക്സലിന്റെ ഒറ്റ ഫ്യൂഷന്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ 18 […]
‘കൈതി’ക്ക് മലേഷ്യന്‍ റീമേക്ക് ‘ബന്ദുവാന്‍’
ലോകേഷ് കനകരാജ് – കാര്‍ത്തി ചിത്രം ‘കൈതി’ക്ക് മലേഷ്യന്‍ റീമേക്ക് ഒരുങ്ങുന്നു. ‘ബന്ദുവാന്‍’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മലേഷ്യന്‍ സംവിധായകന് ക്രോള്‍ അസ്രിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാറ്റോ ആരോണ്‍ അസീസാണ് നായകനായ ഡാലിയായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്ന് എന്ടോം ആണ് ‘ബന്ദുവാന്‍’ നിര്‍മിക്കുന്നത്. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ടുകൊണ്ട് 2019ല്‍ റിലീസ് ചെയ്ത […]