സ്ത്രീത്വത്തിന്റെ അതിന്റെ ശക്തിയുടെ ഒരാഘോഷം കൂടിയാണ് ഈ നോവല്‍. ഓരോ സ്ത്രീകഥാപാത്രത്തേയും പരസ്പരം തികച്ചും വിഭിന്നരായി, എന്നാല്‍ ഉറച്ച പെണ്‍കരുത്തിന്റെ പൊന്‍നൂലുകളാല്‍ യോജിക്കപ്പെട്ടവരായി ആണ് നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. സങ്കീര്‍ണതകള്‍ക്കിടയിലും ലാളിത്യവും നിര്‍മലമായ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവം നല്‍കും. ‘നൈര്‍മല്യം’. നിസി വാസന്. കൈരളി ബുക്സ്. വില 456 രൂപ.
നൈര്‍മല്യം
