ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്. സെപ്റ്റംബര്‍ 22 മുതല്‍ ജനപ്രിയ മോഡലായ 350 സിസി എന്‍ഫീല്‍ഡിന്റെ വില 22,000 രൂപ വരെ കുറയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ മോട്ടോര്‍സൈക്കിള്‍, സര്‍വീസ്, അപ്പാരല്‍സ്, ആക്സസറീസ് ശ്രണിയിലുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 350 സിസിയില്‍ കൂടുതലുള്ള ശ്രേണിയുടെ വിലകള്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ അനുസരിച്ച് മാറുമെന്നും കമ്പനി അറിയിച്ചു. മോട്ടോര്‍സൈക്കിളുകള്‍ പുതിയ വിലയോടെ 2025 സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സെപ്റ്റംബര്‍ 22 മുതല്‍, പുതുക്കിയ വിലകള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രാബല്യത്തില്‍ വരും. അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകള്‍ക്ക്, പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അനുസൃതമായി വിലകള്‍ പരിഷ്കരിക്കും.
