കവിന് നായകനാകുന്ന പുതിയ ചിത്രം ‘കിസ്സ്’ ട്രെയിലര്‍ എത്തി. സതീഷ് കൃഷ്ണന് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 19നായിരിക്കും റിലീസ് ചെയ്യുക. ചുംബിക്കുന്ന ആളുകളെ നേരിട്ടു കണ്ടാല്‍ അവരുടെ ഭാവി അറിയാന്‍ കഴിയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെന്‍ മാര്ട്ടിന് ആണ് സംഗീതം. ഹരീഷ് കൃഷ്ണന് ആണ് ഛായാഗ്രഹണം. പ്രഭു, വി.ടി.വി ഗണേഷ്, ആര്‍ജെ വിജയ്, റാവു രമേശ്, ദേവയാനി, ശക്തി രാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഡാന്‍സ് കൊറിയോഗ്രാഫറും നടനുമായ സതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കവിന് നായകനായ ചിത്രം ‘കിസ്സ്’ ട്രെയിലര്‍
