ജറുസലേമില് നടന്ന വെടിവെപ്പില് ആറുപേര് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില് വാഹനത്തിലെത്തിയ രണ്ട് അക്രമികള് ഒരു ബസ് സ്റ്റോപ്പിന് നേരെ വെടിയുതിര്ക്കുകയായിരുന്നുവെന്ന് ഇസ്രയേല് പോലീസ് പ്രസ്താവനയില് അറിയിച്ചു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയും തിരികെ വെടിയുതിര്ക്കുകയും ചെയ്തു, ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.
വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ ഇടുക്കി മണിയാറൻകുടിയിൽ നവജാത ശിശു മരിച്ചു
ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ്. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് […]
നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു
സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള […]
സായാഹ്ന വാര്ത്തകള് | സെപ്റ്റംബര് 8, തിങ്കളാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് നാളെ മുതല് ശക്തമായ മഴക്ക് സാധ്യത. നാളെ ആറ് ജില്ലകളിലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മറ്റന്നാള് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്ട്ട്. 24 മണിക്കൂറില് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും […]
കുമ്പളയില് ടോൾ ഗേറ്റ് നിർമാണത്തിനെതിരെ പ്രതിഷേധം
കാസര്കോട് കുമ്പള ആരിക്കാടിയില് താല്കാലിക ടോള് ഗേറ്റ് നിര്മിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ദേശീയപാതയടക്കം ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. ടോള് ഗേറ്റിനെതിരെ കുമ്പള സ്വദേശികളുടെ പ്രതിഷേധം മാസങ്ങളായി തുടരുകയാണ്. കോടതിയെ അടക്കം സമീപിച്ചതാണ്. താല്കാലിക ടോള് ഗേറ്റ് അനുവദിക്കില്ലെന്ന് നാട്ടുകാര് പറയുന്നു. പ്രദേശത്തുള്ളവര് വിവിധ ആവശ്യങ്ങള്ക്കായി കൂടുതലായും ആശ്രയിക്കുന്നത് മംഗളൂരു നഗരത്തെയാണ്. രണ്ട് ടോളുകള് കടന്നുപോകേണ്ട സാഹചര്യമുണ്ടാകുമെന്നതടക്കമുള്ള പരാതികളാണ് പ്രതിഷേധക്കാര് ഉന്നയിക്കുന്നത്.
മദ്ധ്യാഹ്ന വാർത്തകൾ
പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്ത് […]
ഓണക്കാലത്ത് വിറ്റത് 920.74 കോടി രൂപയുടെ മദ്യം
കേരളത്തില് മദ്യ വില്പനയില് റെക്കോഡിട്ട് ഓണക്കാലം. ഓണക്കാല വില്പനയില് വെറും 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്ഷത്തെ 824.07 കോടി രൂപയെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വര്ധന. ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്ഷത്തെ 126.01 കോടിയുമായി തട്ടിച്ചുനോക്കുമ്പോള് 11 കോടി രൂപയ്ക്ക് മുകളിലാണ് വര്ധന. അവിട്ടം ദിനത്തിലെ വില്പന 94.36 കോടി രൂപയാണ്. മുന്വര്ഷം ഇത് 65.25 […]
ഐപാഡ് ഫ്രണ്ട്ലി ഡിസൈനുമായി ഇന്സ്റ്റഗ്രാം
ഇന്സ്റ്റഗ്രാം ഐപാഡ് ഫ്രണ്ട്ലി ഡിസൈനുമായി എത്തുന്നു. ഐപാഡ് സ്ക്രീനുകള്ക്ക് അനുയോജ്യമായ ഇന്സ്റ്റഗ്രാം ആപ്ലിക്കേഷന് ഇനി മുതല് ലഭ്യമാകും. ഇന്സ്റ്റഗ്രാമിന്റെ രീതിയും ശൈലികളും നിലനിര്ത്തിക്കൊണ്ട് തന്നെയാണ് ഐപാഡ് ആപ് രൂപകല്പന ചെയ്തിട്ടുളളത്. ഐഫോണ് സ്ക്രീനുകളില് എന്ന പോലെ തന്നെ സമാനമാണ് മറ്റ് ഫീച്ചറുകളും. നേരിട്ട് റീല്സ് ഫീഡിലേക്ക് എത്തുന്ന ആപ് വെര്ട്ടിക്കല് വീഡിയോയും വിശാലമായ സൈ്വപ്പിങ് സ്ക്രീനും നല്കുന്നു. സ്ക്രീനിന്റെ മുകള് ഭാഗത്തായി നിരത്തിവെച്ചിരിക്കുന്ന സ്റ്റോറി ബാര്, അതോടൊപ്പം ഇടതുഭാഗത്തായി സൈഡ് ബാറില് നിരത്തിവെച്ചിരിക്കുന്ന ഫോളോവിങ് ഫീഡും മെസേജ് […]
‘ഹൃദയപൂര്വ്വം’ സിനിമയിലെ പുതിയ ഗാനം
10 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ ‘ഹൃദയപൂര്വ്വം’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. വെണ്മതി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹന്ലാലിനൊപ്പം മാളവിക മോഹനനെയും വീഡിയോയില് കാണാം. ജസ്റ്റിന് പ്രഭാകര് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. അതേസമയം, ഹൃദയപൂര്വ്വം റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവത്തെ ആഗോള […]
‘ലോക ചാപ്റ്റര് 1 ചന്ദ്ര’ 200 കോടി ക്ലബ്ബിലേക്ക്
‘ലോക ചാപ്റ്റര് 1 ചന്ദ്ര’ തിയറ്ററുകളില് എത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോള് ആഗോള തലത്തില് ഇതുവരെ ചിത്രം നേടിയ കണക്കുകള് പുറത്തുവരികയാണ്. വൈകാതെ തന്നെ ലോക 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളില് നിന്നും വ്യക്തമാകുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നില്ക്കിന്റെ റിപ്പോര്ട്ട് പ്രകാരം 168.25 കോടിയാണ് ലോക ആഗോള തലത്തില് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റ് കളക്ഷന് 72.35 കോടിയും ഗ്രോസ് കളക്ഷന് 84.55 കോടിയുമാണ്. ഓവര്സീസില് നിന്നും 83.70 കോടി രൂപയാണ് […]