ടാറ്റ ഹാരിയറിനും വില കുറച്ചു. ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം വിലക്കുറവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിയായി കണക്കാക്കപ്പെടുന്ന ടാറ്റ ഹാരിയറിന് ഭാരത് എന്‍സിഎപിയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വിലകുറഞ്ഞതായി മാറിയിരിക്കുന്നു. അതിന്റെ എല്ലാ വകഭേദങ്ങളിലും 5.4% വരെ വിലക്കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 1.44 ലക്ഷം വരെ വില കുറയുന്ന ഹാരിയര്‍ ഫിയര്‍ലെസ് പ്ലസ് എക്സ് ഡാര്‍ക്ക് ടര്‍ബോ ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റിലാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുക. ടാറ്റ ഹാരിയറിന് ശക്തമായ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണുള്ളത്. ഇതിനുപുറമെ, വിപുലമായ എഡിഎഎസ് സുരക്ഷാ സവിശേഷതകളും ഇതില്‍ നല്‍കിയിട്ടുണ്ട്.
ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം കുറവ്
