എഐയെ അമിതമായി ആശ്രയിക്കുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ് എഐ സിന്‍ഡ്രം അഥവാ എഐ ഡിപ്രഷന് സിന്‍ഡ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളരെ അധികം ആശ്രയിക്കുന്ന വ്യക്തികളില്‍ സ്വന്തമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് അവര്‍ക്ക് ആത്മവിശ്വാസം നേടാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ ഇത് അവരില്‍ വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകും. അതായത്, എന്ത് ചെയ്യണമെങ്കിലും ഉടന്‍ എഐ ചാറ്റ് ബോട്ടിനേട് നിര്‍ദേശം ചോദിക്കുക. എഐയുടെ സഹായമില്ലാതെ ഒന്നും കൃത്യമായി ചെയ്യാന്‍ കഴിയില്ലെന്ന് തോന്നല്‍ ഉണ്ടാവുക. ചിന്താശേഷിയില്‍ ക്ഷീണവും ശൂന്യതയും അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകള്‍ നീണ്ടു പോകുന്നത് വിഷാദത്തില്‍ ചെന്ന് കലാശിക്കാം. ഇത് ടെക്നോ-സ്ട്രെസ് അല്ലെങ്കില്‍ എഐ ഇന്‍ഡ്യൂസ്ഡ് ആങ്സൈറ്റി എന്ന് അറിയപ്പെടുന്നു. ജെന്‍ സി വിഭാഗത്തിലുള്ള പുതുതലമുറയിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതിന് പല കാരണങ്ങളുണ്ട്. എഐയെ ഒരു ടൂളായി മാത്രം കാണുക എന്നതാണ് പ്രധാനം. അവയെ അമിതമായി ആശ്രയിക്കാതെയിരിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും യഥാര്‍ഥമായ ബന്ധങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യുക. ശാരീരിക വ്യായാമം മുടക്കാതിരിക്കുക. ദിവസവും വായിക്കാന്‍ സമയം കണ്ടെത്തുക.
യുവതലമുറയില്‍ എഐ ഡിപ്രഷന് സിന്‍ഡ്രം
